'ചേട്ടൻ ചെന്നൈയില്‍', കാത്തിരുന്ന നിമിഷമെന്ന് സിഎസ്‌കെ, ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം ചേര്‍ന്ന് സഞ്ജു സാംസണ്‍

Published : Mar 19, 2026, 04:40 PM IST
Sanju Samson Chennai

Synopsis

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിലൂടെയാണ് സഞ്ജു രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലെത്തിയത്.

ചെന്നൈ: ഐപിഎൽ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിനൊപ്പം ചേരാനായി മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈയിലെത്തി. വ്യാഴാഴ്ച ചെന്നൈയിൽ എത്തിയ സഞ്ജുവിനെ വൻ ആവേശത്തോടെയാണ് ഫ്രാഞ്ചൈസി സ്വീകരിച്ചത്.

സഞ്ജുവിന്റെ വരവ് സോഷ്യൽ മീഡിയയിലൂടെ സിഎസ്‌കെ ആഘോഷമാക്കി."ചേട്ടൻ ഇൻ ചെന്നൈ" എന്ന ക്യാപ്‌ഷനോടെ സഞ്ജു എത്തുന്ന ചിത്രം പങ്കുവെച്ച സിഎസ്‌കെ, "ഞങ്ങൾ കാത്തിരുന്ന നിമിഷം, ലോക ചാമ്പ്യൻ സഞ്ജു സാംസൺ എത്തിക്കഴിഞ്ഞു" എന്നും കുറിച്ചു. സഞ്ജുവിന്‍റെ ചെന്നൈയിലെ 'ഓറ' വ്യക്തമാക്കുന്ന പ്രത്യേക വീഡിയോയും ക്ലബ്ബ് പുറത്തുവിട്ടിട്ടുണ്ട്.

 

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡുകളിലൊന്നിലൂടെയാണ് സഞ്ജു രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലെത്തിയത്. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാന് നൽകിയാണ് സിഎസ്‌കെ സഞ്ജുവിനെ സ്വന്തമാക്കിയത്. മാർച്ച് 28-ന് ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിനെതിരെ തന്നെയാണ് ചെന്നൈയുടെ പോരാട്ടം.

 

സീസണിൽ ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് ജേതാവായ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്കൊപ്പം സഞ്ജു ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. മികച്ച ഫോമിലുള്ള സഞ്ജുവിന്‍റെ വരവ് സിഎസ്‌കെയുടെ ബാറ്റിംഗ് കരുത്ത് വർധിപ്പിക്കും. കൂടാതെ, 44-കാരനായ ധോണിക്ക് വിശ്രമം ആവശ്യമുള്ള ഘട്ടങ്ങളിൽ വിക്കറ്റ് കീപ്പിംഗ് ചുമതലയും സഞ്ജു ഏറ്റെടുത്തേക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിസിസിഐക്ക് മുന്നില്‍ സുപ്രധാന ആവശ്യവുമായി അജിത് അഗാർക്കർ; ചീഫ് സെലക്ടര്‍ സ്ഥാനത്ത് കാലാവധി നീട്ടണം
വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം; എഐ ഡീപ് ഫേക്കുകള്‍ക്കെതിരെ കോടതിയെ സമീപിച്ച് ഗൗതം ഗംഭീര്‍