IND vs IRE : അയർലന്‍ഡ് പര്യടനം; ഇന്ത്യന്‍ ടീമിനൊപ്പം ചേതന്‍ ശർമ്മയും

Published : Jun 18, 2022, 12:21 PM ISTUpdated : Jun 22, 2022, 09:39 PM IST
IND vs IRE : അയർലന്‍ഡ് പര്യടനം; ഇന്ത്യന്‍ ടീമിനൊപ്പം ചേതന്‍ ശർമ്മയും

Synopsis

അയർലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു

രാജ്കോട്ട്: അയർലന്‍ഡ് പര്യടനത്തില്‍(India vs Ireland) ടീം ഇന്ത്യയെ(Team India) മുഖ്യ സെലക്ടർ ചേതന്‍ ശർമ്മ(Chetan Sharma) അനുഗമിക്കുമെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഹാർദിക് പാണ്ഡ്യ(Hardik Pandya) നയിക്കുന്ന ടീമിനെ പരിശീലിപ്പിക്കുന്നത് ബാറ്റിംഗ് ഇതിഹാസവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണാണ്(VVS Laxman). ഡബ്ലിനില്‍ ജൂണ്‍ 26, 28 തിയതികളിലായാണ് പരമ്പരയിലെ രണ്ട് ടി20കള്‍.  

അയർലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ 15 മത്സരങ്ങളില്‍ 487 റണ്‍സും എട്ട് വിക്കറ്റും നേടി ഹാര്‍ദിക് തിളങ്ങിയിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണിന്‍റെ തിരിച്ചുവരവും ശ്രദ്ധേയം. ഒപ്പം രാഹുല്‍ ത്രിപാഠിയും ഇടംപിടിച്ചു. ഐപിഎല്‍ സീസണില്‍ 17 മത്സരങ്ങളില്‍ 145 പ്രഹരശേഷിയില്‍ സഞ്ജു 458 റണ്‍സടിച്ചിരുന്നു.

17 അംഗ ടീമിലെ ഏക പുതുമുഖമായ രാഹുല്‍ ത്രിപാഠിയാകട്ടെ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ 37.55 ശരാശരിയില്‍ മൂന്ന് അര്‍ധസെഞ്ചുറിയോടെ 413 റണ്‍സ് നേടി. 158.24  ആയിരുന്നു ത്രിപാഠിയുടെ സ്ട്രൈക്ക് റേറ്റ്. ഐപിഎല്‍ കരിയറിലാകെ 76 മത്സരങ്ങളില്‍ 10 ഫിഫ്റ്റിയോടെ 1798 റണ്‍സാണ് ത്രിപാഠിക്കുള്ളത്. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ടീമിലുള്ള പേസര്‍മാരായ ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിംഗും ബാറ്റർമാരായ ദിനേശ് കാര്‍ത്തിക്കും വെങ്കടേഷ് അയ്യരും അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിഷനും തന്നെയാണ് ഓപ്പണര്‍മാര്‍.

ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഹാര്‍ദ്ദിക് നായകന്‍; സഞ്ജു ടീമില്‍

PREV
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്