കോലി തുടരും! ഒന്നല്ല, രണ്ടല്ല അഞ്ച് വര്‍ഷം ഇനിയും കളിക്കും; വിരമിക്കില്ലെന്ന സൂചന നല്‍കി ബാല്യകാല കോച്ച്

Published : Dec 19, 2024, 11:29 PM IST
കോലി തുടരും! ഒന്നല്ല, രണ്ടല്ല അഞ്ച് വര്‍ഷം ഇനിയും കളിക്കും; വിരമിക്കില്ലെന്ന സൂചന നല്‍കി ബാല്യകാല കോച്ച്

Synopsis

ടി20യില്‍ നിന്ന് വിരമിച്ച കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റണ്‍കണ്ടെത്താന്‍ പാടുപെടുകയാണ്.

ദില്ലി: തലമുറ മാറ്റത്തിന് ഒരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ആര്‍ അശ്വിന് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ പടിയിറങ്ങിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ബ്രിസ്‌ബെയ്ന്‍ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ആര്‍ അശ്വിന്റെ അപ്രതീക്ഷിക വിരമിക്കല്‍ പ്രഖ്യാപനം. 39 വയസ്സിലേക്ക് അടുക്കുന്ന അശ്വിനോട് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടുവെന്നും ഇതോടെയാണ് രണ്ട് ടെസ്റ്റുകള്‍ ശേഷിക്കേ, പരമ്പരയ്ക്കിടെ തന്നെ അശ്വിന്‍ വിരമിച്ചതെന്നും സൂചനകളുണ്ട്. 

വരും നാളുകളില്‍ അശ്വിന്റെ വഴിയേ കൂടുതല്‍ സീനിയര്‍ താരങ്ങള്‍ ടീം വിടേണ്ടിവരുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്നാലിപ്പോള്‍ സീനിയര്‍ താരം വിരാട് കോലിയെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തെ ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. അടുത്ത അഞ്ച് വര്‍ഷം കോലി ഇന്ത്യന്‍ ടീമിനൊപ്പം തുടരുമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍...  ''കോലി എപ്പോഴും ക്രിക്കറ്റ് ആസ്വദിച്ച് കളിക്കുന്ന താരമാണ്. ടീമിനുവേണ്ടി പരമാവധി നല്‍കുന്ന കോലി പ്രതിസന്ധി ഘട്ടത്തില്‍ കൂടുതല്‍ മികവ് പുലര്‍ത്തും. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയില്‍ രണ്ട് സെഞ്ച്വറികൂടി നേടാന്‍ കോലിക്ക് കഴിയും. 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും ആരാധകര്‍ക്ക് കോലിയെ കാണാന്‍ കഴിയും.'' രാജ്കുമാര്‍ പറഞ്ഞു.

വിന്‍ഡീസിനെ അടിച്ചൊതുക്കി, ഇന്ത്യക്ക് ടി20 പരമ്പര! സ്മൃതി പരമ്പരയിലെ താരം, റിച്ച മത്സരത്തിലെ ഹീറോ

ടി20യില്‍ നിന്ന് വിരമിച്ച കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റണ്‍കണ്ടെത്താന്‍ പാടുപെടുകയാണ്. അടുത്ത വര്‍ഷം ജൂണ്‍-ജൂലൈയില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പായി കൂടുതല്‍ സീനിയര്‍ താരങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടാകും. ഓസ്‌ട്രേലിയക്കെതിരായ പരമ്പര കഴിഞ്ഞാല്‍ അടുത്ത വര്‍ഷം ജൂണില്‍ മാത്രമെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര ഉള്ളൂവെന്നതിനാല്‍ അടുത്ത രണ്ട് ടെസ്റ്റുകളിലെ രോഹിത്തിന്റെ പ്രകടനമാകും ടെസ്റ്റ് കരിയര്‍ നീട്ടുന്നതില്‍ നിര്‍ണായകമാകുക. 

പെര്‍ത്ത് ടെസ്റ്റില്‍ സെഞ്ചുറി നേടിയെങ്കിലും ഓഫ് സ്റ്റംപിന് പുറത്ത് ഒരേരീതിയില്‍ പുറത്താവുന്ന കോലിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ടെസ്റ്റ് പ്രകടനങ്ങളും ഓഡിറ്റിംഗിന് വിധേയമായികഴിഞ്ഞു. ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത്തും കോലിയും ടി20 ക്രിക്കറ്റിലെന്ന പോലെ ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കാനുള്ള സാധ്യതകളും മുന്നിലുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പുമായി സഞ്ജു സാംസണ്‍ നാട്ടിലെത്തി തിരിച്ചെത്തി; തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വീകരണം
സഞ്ജുവിന്റെ മൂന്ന് അര്‍ധ സെഞ്ചുറിയില്‍ ദുല്‍ഖറും അനുപമയും വീണു; കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള രണ്ടാമത്തെ മലയാളി