അച്ഛനും അമ്മയും ചെയ്തപോലെ നിങ്ങളും ചെയ്യു; ആരാധകരോട് ധോണിയുടെ മകള്‍ സിവ

Published : May 06, 2019, 06:12 PM IST
അച്ഛനും അമ്മയും ചെയ്തപോലെ നിങ്ങളും ചെയ്യു; ആരാധകരോട് ധോണിയുടെ മകള്‍ സിവ

Synopsis

ഇതിന് പിന്നാലെ അച്ഛനും അമ്മയും ചെയ്തപോലെ നിങ്ങളും നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കൂ എന്ന് അഭ്യര്‍ഥിച്ച് വീഡിയോ സന്ദേശം നല്‍കിയിരിക്കുകയാണ് ധോണിയുടെ മകള്‍ സിവ.

ചെന്നൈ: ഐപിഎല്‍ തിരക്കുകള്‍ക്കിടയിലും പാര്‍ലമെന്റ് തെര‍ഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി. ഇന്നാണ് ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് നടന്നത്. ധോണിയും ഭാര്യ സാക്ഷിയും ഇന്ന് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

ഇതിന് പിന്നാലെ അച്ഛനും അമ്മയും ചെയ്തപോലെ നിങ്ങളും നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കൂ എന്ന് അഭ്യര്‍ഥിച്ച് വീഡിയോ സന്ദേശം നല്‍കിയിരിക്കുകയാണ് ധോണിയുടെ മകള്‍ സിവ. ധോണിയുടെ മടിയിലിരുന്നാണ് സിവയുടെ അഭ്യര്‍ഥന. കൈവിരലിലെ വോട്ട് രേഖഖപ്പെടുത്തിയതിന്റെ  മഷിയടയാളം ധോണി ഉയര്‍ത്തിക്കാണിക്കുന്നുമുണ്ട്.

ധോണിയെ അനുകരിച്ച് സിവയും ചൂണ്ടുവിരല്‍ ഉയര്‍ത്തിക്കാണിച്ചാണ് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നത്. ജാര്‍ഖണ്ഡിന് പുറമെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലും ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ് നടന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിക്കറ്റ് വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പിന് പുതിയ അവകാശിയെത്തി; ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ വൈഭവിന് പിന്നാലെ ആ‍ർസിബി നായകൻ
മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ആര്‍സിബിയോട് തോറ്റത് 18 റണ്‍സിന്