
വാൻകൂവർ: കാനഡയിലെ ഗ്ലോബൽ ട്വന്റി 20 ലീഗിൽ വെസ്റ്റ്ഇൻഡീസ് താരം ക്രിസ് ഗെയിലിന്റെ തകർപ്പൻ പ്രകടനം. പാക്കിസ്ഥാൻ ബൗളർ ശതാബ് ഖാന്റെ ഒരു ഓവറിൽ 32 റണ്‍സ് അടിച്ചുകൂട്ടിയാണു ഗെയിൽ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. നാലു സിക്സറും രണ്ടു ഫോറും ശതാബ് ഖാൻ എറിഞ്ഞ 13-ാം ഓവറിൽ പറന്നു. ഗെയിലിന്റെ പ്രകടനത്തിന്റെ മികവിൽ അദ്ദേഹത്തിന്റെ ടീമായ വാൻകൂവർ നൈറ്റ്സ് എഡ്മണ്ടൻ റോയൽസിനെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി.
ഗെയിൽ 44 പന്തിൽനിന്ന് 94 റണ്‍സ് അടിച്ചുകൂട്ടി. ഒന്‍പത് സിക്സറും ആറു ഫോറും ഉൾപ്പെട്ടതായിരുന്നു വിൻഡീസ് സൂപ്പർ താരത്തിന്റെ ഇന്നിംഗ്സ്. തൊട്ടുമുന്‍പ് നടന്ന മത്സരത്തിൽ ഗെയിൽ 122 റണ്‍സ് നേടിയിരുന്നു. എഡ്മണ്ടനെതിരേ തകർപ്പൻ പ്രകടനം നടത്തിയെങ്കിലും തുടർ സെഞ്ചുറികൾക്കുള്ള അവസരം ഗെയിൽ നഷ്ടപ്പെടുത്തി. ശതാബ് ഖാനെതിരായ സൂപ്പർ ഓവറിനു പിന്നാലെ മുഹമ്മദ് നവാസിന്റെ ഓവറിലാണു ഗെയിൽ പുറത്തായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!