Chris Silverwood : ആഷസ് തോല്‍വി; ഇംഗ്ലണ്ട് പരിശീലകന്‍റെ കസേര തെറിച്ചു

Published : Feb 04, 2022, 03:38 PM ISTUpdated : Feb 04, 2022, 03:41 PM IST
Chris Silverwood : ആഷസ് തോല്‍വി; ഇംഗ്ലണ്ട് പരിശീലകന്‍റെ കസേര തെറിച്ചു

Synopsis

ആഷസ് 4-0ന് കൈവിട്ടതോടെ മുന്‍താരങ്ങളില്‍ നിന്നടക്കം അതിരൂക്ഷ വിമര്‍ശനമാണ് സില്‍വര്‍വുഡ് നേരിട്ടത്

ലണ്ടന്‍: ആഷസ് (Ashes 2021-22) തോല്‍വിയില്‍ രൂക്ഷ വിമര്‍ശനം നേരിട്ട ഇംഗ്ലണ്ട് മുഖ്യ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് (Chris Silverwood) പുറത്ത്. ആഷസ് ഇംഗ്ലണ്ട് 4-0ന് കൈവിട്ടതോടെ മുന്‍താരങ്ങളില്‍ നിന്നടക്കം അതിരൂക്ഷ വിമര്‍ശനമാണ് സില്‍വര്‍വുഡ് നേരിട്ടത്. മുന്‍ നായകന്‍ മൈക്കല്‍ അതേര്‍ട്ടന്‍ (Mike Atherton) ഇംഗ്ലീഷ് മാനേജ്‌മെന്‍റില്‍ സമ്പൂര്‍ണ അഴിച്ചുപണി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ് സില്‍വര്‍വുഡിന്‍റെ പടിയിറക്കം. 

ഇംഗ്ലണ്ട് പരിശീലകനാകാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. താരങ്ങള്‍ക്കും സ്റ്റാഫിനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ വലിയ അഭിമാനം. ഇംഗ്ലണ്ട് ടീമില്‍ നായകന്‍മാരായ ജോ റൂട്ടിനും(ടെസ്റ്റ്) ഓയിന്‍ മോര്‍ഗനുമൊപ്പം(വൈറ്റ് ബോള്‍) വളരെ ആസ്വദിച്ചു. നിലവിലെ ടീമിനെക്കുറിച്ച് ഏറെ അഭിമാനമുണ്ട് എന്നും ക്രിസ് സില്‍വര്‍വുഡ് പ്രതികരിച്ചു. 

സില്‍വര്‍വുഡിനെ നിയമിച്ച മാനേജിംഗ് ഡയറക്‌‌ടര്‍ ആഷ്‌ലി ഗില്‍സ് സ്ഥാനമൊഴിഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് പരിശീലകന്‍റെ രാജി. ഇടക്കാല മാനേജിംഗ് ഡയറക്‌ടറും ഇംഗ്ലണ്ട് മുന്‍ നായകനുമായ ആന്‍ഡ്രൂ സ്‌ട്രോസ് വിന്‍ഡീസ് പര്യടനത്തിനായി താല്‍ക്കാലിക പരിശീലകനെ കണ്ടെത്തും. ഇതിന് ശേഷം കോച്ചിംഗ് സ്റ്റാഫിനെ നിയമിക്കും എന്നും ഇസിബി ചീഫ് എക്‌സിക്യുട്ടീസ് ടോം ഹാരിസണ്‍ പറഞ്ഞു. വിന്‍ഡീസിനെതിരെ മാര്‍ച്ച് എട്ടിനാണ് മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അടുത്തിടെ വിന്‍ഡീസിനോട് ടി20 പരമ്പര ഇംഗ്ലണ്ട് 3-2ന് തോറ്റിരുന്നു.  
 

PAK vs AUS : 24 വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക്! മത്സരക്രമം അറിയാം

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര