
സിഡ്‌നി: നീണ്ട 24 വര്‍ഷത്തിന് ശേഷം പാകിസ്ഥാന്‍ പര്യടനം (Australia tour to Pakistan 2022) പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ (Cricket Australia). മാര്‍ച്ച് നാലിന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും ഒരു ടി20യും നടക്കും. പാകിസ്ഥാനിലേക്ക് മുന്‍നിര ടീമുകള്‍ പരമ്പരയ്‌ക്കായി മടങ്ങിയെത്തുന്നതില്‍ നിര്‍ണായകമാകും ഓസ്‌ട്രേലിയയുടെ പര്യടനം. 1998ലാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇതിന് മുമ്പ് പാകിസ്ഥാനില്‍ കളിച്ചത്.
മാര്‍ച്ച് നാല് മുതല്‍ റാവല്‍പിണ്ടിയിലാണ് പാകിസ്ഥാന്‍-ഓസീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.12-ാം തിയതി മുതല്‍ കറാച്ചിയില്‍ രണ്ടാം ടെസ്റ്റും 21 മുതല്‍ ലാഹോറില്‍ മൂന്നാം ടെസ്റ്റും നടക്കും. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ അഞ്ച് വരെ നടക്കുന്ന വൈറ്റ് ബോള്‍ പരമ്പരകളിലെ എല്ലാ മത്സരങ്ങളും റാവല്‍പിണ്ടിയിലാണ്. മാര്‍ച്ച് 29, 31, ഏപ്രില്‍ 2 തിയതികളില്‍ ഏകദിനങ്ങളും ഏപ്രില്‍ അഞ്ചിന് പര്യടനത്തിലെ ഏക ടി20യും നടക്കും. ടെസ്റ്റ് മത്സരങ്ങള്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗവും ഏകദിനങ്ങള്‍ ലോകകപ്പ് സൂപ്പര്‍ ലീഗിന്‍റെ ഭാഗവുമായിരിക്കും.
ഓസ്‌ട്രേലിയയില്‍ ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം ഓസീസ് ടെസ്റ്റ് സ്‌ക്വാഡ് ഫെബ്രുവരി 27ന് ഇസ്ലാമാബാദില്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ വന്നിറങ്ങും. ഒരു ദിവസം റൂം ഐസൊലേഷനില്‍ കഴിയുന്ന ടീം പിന്നാലെ പിണ്ടിയില്‍ പരിശീലനത്തിനിറങ്ങും. മാര്‍ച്ച് 24ന് ലാഹോറില്‍ ഓസീസ് വെറ്റ് ബോള്‍ സ്‌ക്വാഡ് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പാകിസ്ഥാന്‍ പര്യടനം ഉപേക്ഷിച്ചിരുന്നു.
Women’s IPL : മുന്‍ഗണന നല്‍കണമെന്ന് ഗാംഗുലിയോട്; വനിതാ ഐപിഎല്ലിനായി വാദിച്ച് മൈക്കല്‍ വോണ്‍