
ധാക്ക: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചർച്ചിലിലുണ്ടായ ഭീകരാക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ന് നാട്ടിൽ തിരിച്ചെത്തും. പ്രാദേശിക സമയം പത്തരയോടെയാണ് ടീം ബംഗ്ലാദേശിൽ തിരിച്ചെത്തുക.
ബംഗ്ലാദേശ് താരങ്ങൾ പള്ളിയിലേക്ക് കടക്കുന്നതിന് തൊട്ടുമുൻപായിരുന്നു സ്ഫോടനം നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും താരങ്ങളെല്ലാം നടുക്കത്തിലാണെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് വക്താവ് ജലാൽ യൂനുസ് പറഞ്ഞു. ഇതോടെയാണ് പരമ്പര റദ്ദാക്കി നാട്ടിലേക്ക് മടങ്ങാൻ ബംഗ്ലാദേശ് ടീം തീരുമാനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!