ടി20 ക്രിക്കറ്റില്‍ ഏഴ് വിക്കറ്റ് പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍; ലോകറെക്കോര്‍ഡ്

By Web TeamFirst Published Aug 8, 2019, 11:44 AM IST
Highlights

2011ല്‍ അഞ്ച് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത മലേഷ്യന്‍ ബൗളര്‍ അരുള്‍ സുപ്പയ്യയുടെ പേരിലുള്ള റെക്കോര്‍ഡാണ് ഓഫ് സ്പിന്നറായ അക്കര്‍മാന്‍ തിരുത്തിയെഴുതിയത്.

ലണ്ടന്‍: ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ് പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ കോളിന്‍ അക്കര്‍മാന്‍. വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20 ലീഗില്‍ ബിര്‍മിംഗ്ഹാം ബിയേഴ്സിനെതിരായ മത്സരത്തിലാണ് ലെസസ്റ്റര്‍ഷെയറിന്റെ നായകന്‍ കൂടിയായ അക്കര്‍മാന്‍ 18 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റെടുത്ത് ടി20 ക്രിക്കറ്റിലെ പുതിയ ലോകറെക്കോര്‍ഡിട്ടത്.

2011ല്‍ അഞ്ച് റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത മലേഷ്യന്‍ ബൗളര്‍ അരുള്‍ സുപ്പയ്യയുടെ പേരിലുള്ള റെക്കോര്‍ഡാണ് ഓഫ് സ്പിന്നറായ അക്കര്‍മാന്‍ തിരുത്തിയെഴുതിയത്. ലെസസ്റ്റര്‍ഷെയര്‍ ഉയര്‍ത്തിയ 190 റണ്‍സ് പിന്തുടര്‍ന്ന ബിര്‍മിംഗ്ഹാം 134 റണ്‍സിന് ഓള്‍ ഔട്ടായി.,

0️⃣3️⃣4️⃣W0️⃣1️⃣0️⃣1️⃣1️⃣1️⃣1️⃣1️⃣W2️⃣W0️⃣W0️⃣W1️⃣1️⃣W1️⃣W

Colin Ackermann takes 7/18 - the best bowling figures in T20 history

➡️ https://t.co/afo2WOG7iX pic.twitter.com/BLgpf0H2F1

— Vitality Blast (@VitalityBlast)

ആദ്യ രണ്ടോവറിലായിരുന്നു അക്കര്‍മാന്‍ ആറു വിക്കറ്റും വീഴ്ത്തിയത്. ബിര്‍മിംഗ്ഹാമിന്റെ അവസാന എട്ടു വിക്കറ്റുകള്‍ 20 റണ്‍സെടുക്കുന്നതിനിടെയാണ് നഷ്ടമായത്.

click me!