മുന്‍ പാക് താരം ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ട് സമീപിച്ചതായി ഉമര്‍ അക്മല്‍

Published : Aug 07, 2019, 11:43 PM IST
മുന്‍ പാക് താരം ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ട് സമീപിച്ചതായി ഉമര്‍ അക്മല്‍

Synopsis

കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ മുന്‍ പാക്കിസ്ഥാന്‍ താരം ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടതായി പരാതി. പാക്കിസ്ഥാന്റെ ഉമര്‍ അക്മലാണ മുന്‍ പാക് താരം മന്‍സൂര്‍ അക്മല്‍ ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടന്ന പരാതിയുമായി രംഗത്തെത്തിയത്.

ടൊറന്‍റോ: കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ മുന്‍ പാക്കിസ്ഥാന്‍ താരം ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടതായി പരാതി. പാക്കിസ്ഥാന്റെ ഉമര്‍ അക്മലാണ മുന്‍ പാക് താരം മന്‍സൂര്‍ അക്മല്‍ ഒത്തുകളിക്കാന്‍ ആവശ്യപ്പെട്ടന്ന പരാതിയുമായി രംഗത്തെത്തിയത്. കാനഡ ടി20 ലീഗില്‍ വിന്നിപെഗ് ഹോക്‌സിന്റെ താരമാണ് ഉമര്‍ അക്മല്‍. മന്‍സൂര്‍ അക്തര്‍ ഈ ടീമിന്റെ ഒഫീഷ്യലുകളില്‍ ഒരാളായാണ് പ്രവര്‍ത്തിക്കുന്നത്. 

വന്‍തുകയാണ് മന്‍സൂര്‍ തനിക്ക് നല്‍കാമെന്നേറ്റതെന്ന് ഐസിസിയുടെ അഴിമതി വിരുദ്ധ സമിതിക്കയച്ച പരാതിയില്‍ പറയുന്നു. മന്‍സൂറിനൊപ്പം കൃഷ് എന്ന് പേരുള്ള ഇന്ത്യക്കാരനും ഉണ്ടായിരുന്നതായി പരാതിയിലുണ്ട്. ഇക്കാര്യം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനേയും ഉമര്‍ അക്മല്‍ അറിയിയിച്ചിട്ടുണ്ട്. 

ദേശീയ ടീമിന് വേണ്ടി 19 ടെസ്റ്റുകളും 41 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് മന്‍സൂര്‍. 1990ല്‍ ഓസ്‌ട്രേലിയക്ക് എതിരേയായിരുന്നു അവസാന ഏകദിനം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം