INDW vs PAKW : ഒരു നിമിഷം പോലും മിസ്സാക്കരുത്; ഇന്ത്യ-പാക് വനിതാ ക്രിക്കറ്റ് പോര് കാണാന്‍ ഈ വഴികള്‍

Published : Jul 31, 2022, 10:23 AM ISTUpdated : Jul 31, 2022, 12:21 PM IST
INDW vs PAKW : ഒരു നിമിഷം പോലും മിസ്സാക്കരുത്; ഇന്ത്യ-പാക് വനിതാ ക്രിക്കറ്റ് പോര് കാണാന്‍ ഈ വഴികള്‍

Synopsis

ഇന്ത്യ-പാക് വനിതാ ക്രിക്കറ്റ് പോരിന്‍റെ ആവേശത്തില്‍ ക്രിക്കറ്റ് പ്രേമികള്‍, മത്സരം തല്‍സമയം ടെലിവിഷനിലും മൊബൈലിലും കാണാന്‍ സൗകര്യം 

എഡ്‌ജ്‌ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍(Commonwealth Games Women's Cricket 2022) ഫൈനലിനോളം ആവേശമുള്ള മത്സരമാണിന്ന്. ഇന്ത്യന്‍ വനിതാ ടീമും പാകിസ്ഥാന്‍ വനിതാ ടീമും(India Women vs Pakistan Women) മുഖാമുഖം വരും. എഡ്‌ജ്‌ബാസ്റ്റണില്‍(Edgbaston) ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം തുടങ്ങുക. മൂന്ന് മണിക്ക് ടോസ് വീഴും. ആവേശപ്പോരിന്‍റെ ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയപ്പോള്‍ മത്സരം നേരില്‍കാണാനുള്ള മറ്റ് വഴികളറിയാം.

മൂന്ന് മണിക്ക് ടോസ് മുതലുള്ള ആവേശം ചോരാതെ മത്സരം കാണാന്‍ ടെലിവിഷനിലും ഓണ്‍ലൈനിലും മാര്‍ഗങ്ങളുണ്ട്. സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത്. സോണി ലൈവ് വഴി തല്‍സമയ സ്‌ട്രീമിങ്ങുമുണ്ട്. 

ആദ്യ കളി തോറ്റ് തുടങ്ങിയതിനാൽ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. കരുത്തരായ ഓസ്ട്രേലിയയോട് കയ്യെത്തും ദൂരത്താണ് ഇന്ത്യക്ക് ജയം നഷ്ടമായത്. പാകിസ്ഥാനാവട്ടെ ബാര്‍ബഡോസിനോടും തോറ്റു. നേര്‍ക്കുനേര്‍ കണക്കുകളിൽ ഇന്ത്യയാണ് മുന്നിൽ. ഇതുവരെ പോരടിച്ച 11 കളികളിൽ ഒന്‍പതിലും ജയം ഇന്ത്യക്കായിരുന്നു. രണ്ട് തവണ ജയം പാക്കിസ്ഥാനൊപ്പം നിന്നു. പതിവ് ഇന്ത്യ-പാക് പോരാട്ടങ്ങൾ പോലെ നല്ലൊരു മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ആദ്യ മത്സരത്തില്‍ ഓസീസ് വനിതകള്‍ക്കെതിരെ നാല് ഓവറില്‍ 18 റണ്‍സിന് 4 വിക്കറ്റ് നേടിയ രേണുക സിംഗ് ഠാക്കൂറിലേക്കാണ് ഇന്ന് കണ്ണുകളെല്ലാം. 

ഇന്ത്യന്‍ സ്‌ക്വാഡ്: സ്‌മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, യാസ്‌തിക ഭാട്യ(വിക്കറ്റ് കീപ്പര്‍), ജെമീമാ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ഹര്‍ലീന്‍ ഡിയോള്‍, ദീപ്‌തി ശര്‍മ്മ, രാധാ യാധവ്, രാജേശ്വരി ഗെയ്‌ക്‌വാദ്, മേഘ്‌ന സിംഗ്, രേണുക സിംഗ്, സ്‌നേഹ് റാണ, സബ്ബിനേനി മേഘ്‌ന, പൂജ വസ്‌ത്രകര്‍, താനിയ ഭാട്യ.

INDW vs PAKW : എഡ്‌ജ്‌ബാസ്റ്റണില്‍ ഇന്ന് ക്രിക്കറ്റ് മഹായുദ്ധം; ഇന്ത്യ-പാക് വനിതകള്‍ നേര്‍ക്കുനേര്‍
 

PREV
click me!

Recommended Stories

നേരിട്ടത് 409 പന്തുകള്‍! വീഴാതെ പ്രതിരോധിച്ച് ഗ്രീവ്‌സ്-റോച്ച് സഖ്യം; ന്യൂസിലന്‍ഡിനെതിരെ വിജയതുല്യമായ സമനില
ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍