വിശക്കുന്നവന് വയറാണ് വലുത്, കൊറോണയല്ല, ബാന്ദ്രയിലെ ലോക്ഡൌണ്‍ ലംഘനത്തെ വിമര്‍ശിച്ച ഹര്‍ഭജനെ 'പൊരിച്ച്' ആരാധകര്‍

Web Desk   | Getty
Published : Apr 15, 2020, 04:01 PM IST
വിശക്കുന്നവന് വയറാണ് വലുത്, കൊറോണയല്ല, ബാന്ദ്രയിലെ ലോക്ഡൌണ്‍ ലംഘനത്തെ വിമര്‍ശിച്ച ഹര്‍ഭജനെ 'പൊരിച്ച്' ആരാധകര്‍

Synopsis

ദിവസങ്ങളോളം ഭക്ഷണമില്ലാതിരുന്നാല്‍ ആരായാലും പ്രകോപിതരാകുമെന്നും അതാണ് ഈ ബാന്ദ്രയിലെ അതിഥി തൊഴിലാളികളുടെ രോഷത്തിന് കാരണമെന്നും മറ്റൊരു ആരാധകന്‍ കുറിച്ചു. എസിയിലിരുന്ന് ട്വീറ്റ് ചെയ്യാനൊക്കെ എളുപ്പമാണല്ലോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. 

മുംബൈ: ലോക്ഡൌണ്‍ ലംഘിച്ച് മുംബൈ ബാന്ദ്രയില്‍ അതിഥി തൊഴിലാളികള്‍ സംഘടിച്ചതിനെ വിമര്‍ശിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന് മറുപടിയുമായി ആരാധകര്‍. ഇത്രയൊക്കെയായിട്ടും രാജ്യത്തെ അവസ്ഥ മനസിലാക്കത്തവരുള്ളിടത്ത് കര്‍ഫ്യൂ മാത്രമാണ് ആളുകളെ വീട്ടില്‍ പിടിച്ചിരുത്താനുള്ള ഏക മാര്‍ഗമെന്ന് ഹര്‍ഭജന്‍ പറഞ്ഞിരുന്നു. ബാന്ദ്രയിലുണ്ടായ സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അവിടെ പുറത്തിറങ്ങിയവര്‍ അവരുടെയും മറ്റുള്ളവരുടെയും ജീവനാണ് അപകടത്തിലാക്കുന്നതെന്നും ഹര്‍ഭജന്‍ ട്വിറ്ററില്‍ പറഞ്ഞിരുന്നു. 
എന്നാല്‍ ഹര്‍ഭജന്റെ രോഷപ്രകടനത്തോട് ആരാധകര്‍ അനുകൂലമായല്ല പ്രതികരിച്ചത്. ഭാജി താങ്കള്‍ക്ക് ഇത് പറയാനെളുപ്പമാണ്, പക്ഷെ വിശക്കുന്നവന് വയറാണ് വലുത് കൊറോണയല്ലെന്ന് ഒരു ആരാധകന്‍ മറുപടി നല്‍കി. അവര്‍ തമാശക്ക് പുറത്തിറങ്ങിയതല്ല ഭാജി എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. അതിഥി തൊഴിലാളികളുടെ ഭാഗത്തുനിന്നുകൂടി ചിന്തിക്കണമെന്നും അവരുടെ അവസ്ഥയും മനസിലാക്കണമെന്നും മറ്റൊരു ആരാധകന്‍ ഹര്‍ഭജനെ ഉപദേശിച്ചു. 
ദിവസങ്ങളോളം ഭക്ഷണമില്ലാതിരുന്നാല്‍ ആരായാലും പ്രകോപിതരാകുമെന്നും അതാണ് ഈ ബാന്ദ്രയിലെ അതിഥി തൊഴിലാളികളുടെ രോഷത്തിന് കാരണമെന്നും മറ്റൊരു ആരാധകന്‍ കുറിച്ചു. എസിയിലിരുന്ന് ട്വീറ്റ് ചെയ്യാനൊക്കെ എളുപ്പമാണല്ലോ എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. ഇത്തരത്തില്‍ നിരവധി പേരാണ് ഹര്‍ഭജന്റെ രോഷപ്രകടനത്തിന് മറുപടിയുമായി എത്തിയത്.
PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്