ഐസൊലേഷന്‍ വാർഡിന് സ്ഥലം തപ്പിനടക്കേണ്ട; ഹൈദരാബാദ് സ്റ്റേഡിയം തയ്യാറെന്ന് അസ്ഹറുദീന്‍

By Web TeamFirst Published Mar 26, 2020, 1:22 PM IST
Highlights

40 റൂമുകളും വിശാലമായ പാർക്കിംഗ് സൌകര്യവുമുള്ള സ്റ്റേഡിയം ഐസൊലേഷന്‍ വാർഡിന് ഉചിതമായ ഇടമാണ് എന്നാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍റെ നിഗമനം

ഹൈദരാബാദ്: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഉപ്പല്‍ സ്റ്റേഡിയം ഐസൊലേഷന്‍ വാർഡാക്കി മാറ്റാന്‍ സമ്മതമെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍. ഇക്കാര്യം വ്യക്തമാക്കി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് അസോസിയേഷന്‍ കത്തയച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് മുഹമ്മദ് അസ്ഹറുദ്ദീന് വേണ്ടി സെക്രട്ടറി ആർ വിജയാനന്ദാണ് കത്തയച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 

40 റൂമുകളും വിശാലമായ പാർക്കിംഗ് സൌകര്യവുമുള്ള സ്റ്റേഡിയം ഐസൊലേഷന്‍ വാർഡിന് ഉചിതമായ ഇടമാണ് എന്നാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍റെ നിഗമനം. 

Read More: കൊവിഡ് 19: മാതൃകയായി പത്താന്‍ സഹോദരങ്ങളും

ഈഡന്‍ ഗാർഡന്‍സ് വിട്ടുനല്‍കാമെന്ന് ഗാംഗുലിയും

ബംഗാള്‍ സർക്കാർ ആവശ്യപ്പെട്ടാല്‍ ഈഡന്‍ ഗാർഡന്‍സ് ക്രിക്കറ്റ് ഗ്രൌണ്ടിലെ ഇന്‍ഡോർ സൌകര്യങ്ങളും താരങ്ങളുടെ ഡോർമറ്ററിയും താല്‍ക്കാലിക ആശുപത്രിക്കായി തുറന്നുകൊടുക്കുമെന്നാണ് ബിസിസിഐ പ്രസിഡന്‍റ്  സൌരവ് ഗാംഗുലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമാന നിലപാടുമായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തിയത്. 

Read more:ലോക്ക് ഡൌണില്‍ അവരാരും പട്ടിണി കിടക്കാന്‍ പാടില്ല; സഹായവുമായി സാനിയ മിർസ

click me!