ഇളയവനായ ഇർഫാന്‍ പത്താനാണ് മറ്റുള്ളവർക്ക് പ്രചോദനകരമാകുന്ന ഈ വിവരം ആരാധകരെ അറിയിച്ചത്

വഡോദര: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ 4,000 മാസ്കുകള്‍ നല്‍കി മുന്‍ ഇന്ത്യന്‍ താരങ്ങളായ പത്താന്‍ സഹോദരങ്ങള്‍. വഡോദര ആരോഗ്യവിഭാഗത്തിനാണ് യൂസഫ് പത്താനും ഇർഫാന്‍ പത്താനും മാസ്കുകള്‍ കൈമാറിയത്. ഇളയവനായ ഇർഫാന്‍ പത്താനാണ് മറ്റുള്ളവർക്ക് പ്രചോദനകരമാകുന്ന ഈ വിവരം ആരാധകരെ അറിയിച്ചത്.

സമൂഹത്തിന് വേണ്ടി ചെയ്യുന്ന എളിയ സഹായം. നിങ്ങള്‍ക്ക് കഴിയുന്നയത്ര മറ്റുള്ളവരെ സഹായിക്കുക. എന്നാല്‍ കൂട്ടംകൂടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നും ഇർഫാന്‍ പത്താന്‍ ഓർമ്മിപ്പിച്ചു. 

Scroll to load tweet…

ഇന്ത്യയിലെ കൊവിഡ് 19 ബാധിതരുടെ എണ്ണം 467 എത്തിയിരിക്കുകയാണ്. ആഗോളതലത്തിന് മൂന്നരലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 15,000 പേർ മരിച്ചുവെന്നാണ് കണക്ക്. 

കൊവിഡ് 19 ജാഗ്രതാ പ്രവർത്തനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം സജീവമാണ്. തന്‍റെ ട്വിറ്റർ അക്കൌണ്ടിന്‍റെ പേരുമാറ്റി വേറിട്ട ജാഗ്രതാ ശ്രമവുമായി സ്‍പിന്നർ ആർ അശ്വിന്‍ രംഗത്തെത്തിയിരുന്നു. 

Read more: അശ്വിനാണ് താരം; കൊവിഡ് 19 ജാഗ്രതക്ക് വേറിട്ട രീതി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക