'കൊവിഡിനെതിരായ യുദ്ധം നമ്മള്‍ ജയിക്കും'; ചെയ്യേണ്ടത് ഇതൊക്കെയെന്ന് കപില്‍ ദേവ്

By Web TeamFirst Published Mar 27, 2020, 4:28 PM IST
Highlights

"ലോക്ക്ഡൌണും വീട്ടിലിരിക്കുന്നതും പോസിറ്റീവായി മാത്രം കാണുക. നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് ഒരു ലോകം. കുടുംബം ഒപ്പമുണ്ട്".

ദില്ലി: കൊവിഡ് 19നെ ചെറുക്കാനുള്ള തീവ്ര ശ്രമങ്ങള്‍ക്ക് ഒപ്പം ചേർന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഇതിഹാസ ഓള്‍റൌണ്ടറുമായ കപില്‍ ദേവ്. കൊവിഡിനെതിരായ പോരാട്ടത്തില്‍ നാം ജയിക്കുമെന്നാണ് കപിലിന്‍റെ വാക്കുകള്‍.

'നിങ്ങള്‍ വീട്ടില്‍ത്തന്നെ ഇരിക്കുക. ജീവന് ഭീഷണിയായ വൈറസിനെ നേരിടാനുള്ള ശ്രമങ്ങള്‍ക്ക് എളിയ സഹായമായിരിക്കും അത്. ലോക്ക്ഡൌണും വീട്ടിലിരിക്കുന്നതിനെയും പോസിറ്റീവായി മാത്രം കാണുക. നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട് ഒരു ലോകം. കുടുംബം ഒപ്പമുണ്ട്. സമയം ആസ്വദിക്കാന്‍ പുസ്തകങ്ങളും ടിവിയും സംഗീതവും ഒക്കെയുണ്ട്' എന്ന് കപില്‍ ദേവ് ഓർമ്മിപ്പിച്ചു. 

Read more: കൊവിഡ് 19: ദുരിതമനുവഭിക്കുന്നവര്‍ക്ക്  സഹായഹസ്തവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും

ലോക്ക് ഡൌണില്‍ കപില്‍ ചെയ്യുന്നത്.

'ഞാന്‍ വീട് വൃത്തിയാക്കുന്നു. ഉദ്യാനം ശരിയാക്കുന്നു. കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ ഏറെ സമയം ലഭിക്കുന്നു. കഴിഞ്ഞ ഏറെ വർഷക്കാലം ഞാനേറെ മിസ് ചെയ്തതാണ് ഇതൊക്കെ'. 

Read more: കൊവിഡ് 19: ക്രിക്കറ്റ് ആരാധകര്‍ക്ക് നിരാശ, ഏഷ്യ കപ്പ് ടി20യുടെ കാര്യവും സംശയത്തില്‍

'ശുചിത്വത്തെ കുറിച്ചുള്ള പാഠങ്ങള്‍ എല്ലാവരും ഓർമ്മിക്കേണ്ട സന്ദർഭമാണിത്. കൈകള്‍ വൃത്തിയായി കഴുകണമെന്നും പൊതുസ്ഥലത്ത് തുപ്പരുതെന്നും മൂത്രമൊഴിക്കരുതെന്നും തിരിച്ചറിയും എന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ പരിസരങ്ങളും ശുചിയായി സൂക്ഷിക്കേണ്ടതുണ്ട്' എന്നും എക്കാലത്തെയും മികച്ച ഓള്‍റൌണ്ടർമാരില്‍ ഒരാളായ താരം പറഞ്ഞു.  

 

click me!