കൊവിഡ് 19: സച്ചിനടക്കം 40 കായിക താരങ്ങളുമായി കൂടിക്കാഴ്‍ച നടത്തി പ്രധാനമന്ത്രി

By Web TeamFirst Published Apr 3, 2020, 12:22 PM IST
Highlights

സച്ചിന്‍ ടെന്‍ഡുല്‍ക്കർ, ഹിമാ ദാസ്, പി വി സിന്ധു അടക്കമുള്ളവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മോദി സംസാരിച്ചത്

ദില്ലി: രാജ്യത്തെ കൊവിഡ് 19 സാഹചര്യങ്ങള്‍ ചർച്ച ചെയ്യാന്‍ 40 പ്രമുഖ കായിക താരങ്ങളുമായി കൂടിക്കാഴ്‍ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സച്ചിന്‍ ടെന്‍ഡുല്‍ക്കർ, ഹിമാ ദാസ്, പി വി സിന്ധു അടക്കമുള്ളവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മോദി സംസാരിച്ചത്. 

ബിസിസിഐ പ്രസിഡന്‍റും ഇന്ത്യന്‍ ടീം മുന്‍ നായകനുമായ സൌരവ് ഗാംഗുലിയും ലോകകപ്പ് ജേതാവ് യുവ്‍രാജ് സിംഗും സച്ചിന് പുറമെ ക്രിക്കറ്റ് മേഖലയില്‍ നിന്ന് പങ്കെടുത്തു. 

Prime Minister Narendra Modi held meeting with 40 top sportspersons from various sports via video conferencing today, on situation in the country. pic.twitter.com/NGzl4mL45x

— ANI (@ANI)

Prime Minister Narendra Modi held meeting with 40 top sportspersons, including Sachin Tendulkar, PV Sindhu and Hima Das, via video conferencing today, on situation in the country. pic.twitter.com/eC4xKceL4a

— ANI (@ANI)

ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്ത് മോദി

കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹികശക്തി തെളിയിക്കാൻ പുതിയൊരു ആഹ്വാനം ഇന്ന് നടത്തിയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതിൽക്കലോ ബാൽക്കണിയിലോ വന്ന് വിളക്ക്, മെഴുകുതിരി, ടോർച്ച്, മൊബൈൽ ലൈറ്റ് എന്നിവ തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read more: കൊവിഡിന് എതിരായ പോരാട്ടത്തില്‍ അണിനിരന്ന് റെയ്നയും; 52 ലക്ഷം രൂപയുടെ സഹായം

 

click me!