Latest Videos

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പിന്നാലെ ഡല്‍ഹി കാപിറ്റല്‍സ് ക്യാംപിലും കൊവിഡ്

By Web TeamFirst Published Sep 7, 2020, 1:42 PM IST
Highlights

ടൂര്‍ണമെന്റിനായി ദുബായിലെത്തി നടത്തിയ ആദ്യ രണ്ട് കോവിഡ് പരിശോധനകളില്‍ നെഗറ്റീവ് ആയ അദ്ദേഹം മൂന്നാം ടെസ്റ്റിലാണ് പോസിറ്റീവ് ആയത്.

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പിന്നാലെ ഐപിഎല്‍ ടീമായ ഡല്‍ഹി കാപിറ്റല്‍സിലും കൊവിഡ് സ്ഥിരീകരിച്ചു. ടീമിനൊുപ്പമുള്ള അസിസ്റ്റന്റ് ഫിസിയൊ തെറാപ്പിസ്റ്റിനാണ് കൊവിഡ് സ്ഥരികരിച്ചത്. ടൂര്‍ണമെന്റിനായി ദുബായിലെത്തി നടത്തിയ ആദ്യ രണ്ട് കോവിഡ് പരിശോധനകളില്‍ നെഗറ്റീവ് ആയ അദ്ദേഹം മൂന്നാം ടെസ്റ്റിലാണ് പോസിറ്റീവ് ആയത്.

എന്നാല്‍ ഇദ്ദേഹം ടീമിലെ താരങ്ങളുമായോ, മറ്റ് കോച്ചിംഗ് സ്റ്റാഫുകളുമായോ യാതൊരു വിധത്തിലുള്ള സമ്പര്‍ക്കവുമുണ്ടായിട്ടില്ല. അതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഐപിഎല്‍ അധികൃതര്‍ പറയുന്നത്. അദ്ദേഹം ദുബായില്‍ 14 ദിവസത്തെ ഐസൊലേഷനില്‍ പ്രവേശിച്ചിട്ടുണ്ട്. ഇനി രണ്ട് തവണ കൊവിഡ് പരിശോധനഫലം നെഗറ്റീവായാല്‍ മാത്രമേ ടീമിനൊപ്പം ചേരാന്‍ കഴിയൂ.

കൊവിഡ് കേസ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ഐപിഎല്‍ ടീമാണ് ഡല്‍ഹി കാപിറ്റല്‍സ്. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ ദീപക് ചാഹര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടീമുകള്‍ ഐപിഎല്ലിന് പുറപ്പെടുന്നതിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിങ് പരിശീകന്‍ ദിഷാന്ത് യാഗ്നിക്കിനും കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി.

click me!