'ടെസ്റ്റില്‍ ഹാര്‍ദിക്കിനെ പോലെ ഒരു ഓള്‍റൗണ്ടറെയാണ് ഇന്ത്യക്ക് വേണ്ടത്'; നിര്‍ദേശവുമായി മുന്‍ ന്യൂസില്‍ഡ് താരം

Published : Aug 11, 2025, 03:45 PM IST
Hardik Pandya

Synopsis

ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഹാർദിക് പാണ്ഡ്യയെ പോലുള്ള ഒരു ഓൾറൗണ്ടറുടെ അഭാവം അനുഭവപ്പെടുന്നുണ്ടെന്ന് മുൻ ന്യൂസിലാൻഡ് താരം ക്രെയ്ഗ് മക്മില്ലൻ. 

മുംബൈ: ടെസ്റ്റില്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഹാര്‍ദിക് പാണ്ഡ്യയെ പോലുള്ള ഒരു ഓള്‍റൗണ്ടറുടെ അഭാവം അനുഭവപ്പെടുന്നുണ്ടെന്ന് മുന്‍ ന്യൂസിലന്‍ഡ് താരം ക്രെയ്ഗ് മക്മില്ലന്‍. 2018 ല്‍ ഇംഗ്ലണ്ടിലാണ് പാണ്ഡ്യ അവസാനമായി ടെസ്റ്റ് കളിച്ചത്. പിന്നീട്, നിരന്തരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹം ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ നിന്നൊഴിവാകുകയായിരുന്നു. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ സമാപിച്ച അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കും ഷാര്‍ദുല്‍ താക്കൂറിനും അവരുടെ റോളുകളോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.

ഏഷ്യന്‍ സാഹചര്യങ്ങളില്‍ ഇന്ത്യയ്ക്ക് സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും സേവനം ആവശ്യമുണ്ട്. വിദേശ സാഹചര്യങ്ങളില്‍ ഹാര്‍ദിക്കിനെ പോലെ ഒരാളെയാണ് ആവശ്യം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ ഉദാഹരണമായെടുത്താന്‍ ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ കൂടിയായ അദ്ദേഹം സംസാരിച്ചത്. ''ഏഷ്യന്‍ സാഹചര്യങ്ങളില്‍ ജഡേജ, വാഷിംഗ്ടണ്‍ അല്ലെങ്കില്‍ മുമ്പ് ആര്‍ അശ്വിന്‍ പോലുള്ള ഒരു സ്പിന്‍-ബൗളിംഗ് ഓള്‍റൗണ്ടറെ ആവശ്യമാണ്. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഒരു ഫാസ്റ്റ്-ബൗളിംഗ് ഓള്‍റൗണ്ടറെയാണ് ഇന്ത്യ വേണ്ടത്. മീഡിയം പേസ് പന്തെറിയാനും മിഡില്‍ ഓര്‍ഡറിന് ശേഷം ബാറ്റ് ചെയ്യാനും കഴിയുന്ന ഹാര്‍ദിക് പാണ്ഡ്യയെപ്പോലുള്ള ഒരു കളിക്കാരനെ ഇന്ത്യ കണ്ടെത്തണം.'' മക്മില്ലന്‍ പറഞ്ഞു.

ഹാര്‍ദിക് കരിയറില്‍ 11 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 31.05 ശരാശരിയില്‍ 17 വിക്കറ്റുകള്‍ വീഴ്ത്തി. അതില്‍ ഒരു അഞ്ച് വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു. നോട്ടിംഗ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പ്രകടനമായിരുന്നത്. ഒരു സെഞ്ച്വറിയും നാല് അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടെ 31.29 ശരാശരിയില്‍ 532 റണ്‍സും അദ്ദേഹം നേടി.

ശുഭ്മാന്‍ ഗില്ലിന്റെ നേതൃപാടവത്തെ കുറിച്ചും മക്മില്ലന്‍ സംസാരിച്ചു. ''അദ്ദേഹം ഒരു നല്ല ക്യാപ്റ്റനായിട്ടാണ് എനിക്ക് തോന്നിയത്. ആദ്യ പരമ്പര വളരെ കടുപ്പമേറിയതാണ്. ഇത്രയും സമ്മര്‍ദ്ദം നിറഞ്ഞ പരമ്പരയില്‍, അദ്ദേഹം കുറച്ച് തെറ്റുകള്‍ വരുത്തിയിരിക്കാം. പക്ഷേ, ആദ്യ പരമ്പരയില്‍ തന്നെ അത് പ്രതീക്ഷിക്കാം. അനുഭവപരിചയം ഉപയോഗിച്ച് അദ്ദേഹം കൂടുതല്‍ മെച്ചപ്പെടും. തന്റെ ടീമിനെ കുറിച്ചും കളിയുടെ ശൈലിയെക്കുറിച്ചും അദ്ദേഹം കൂടുതല്‍ മനസ്സിലാക്കും, അത് വളരെ പ്രധാനമാണ്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരെ പത്ത് ഇന്നിംഗ്സുകളില്‍ നിന്ന് 75.4 ശരാശരിയില്‍ 754 റണ്‍സാണ് ഗില്‍ നേടിയത്. നാല് സെഞ്ച്വറികള്‍ ഇതില്‍ ഉള്‍പ്പെടും. മികച്ച പ്രകടനത്തിന് പിന്നാലെ പരമ്പരയിലെ താരമായും ഗില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്
മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം