
അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഓസീസ് ടീമില്‍ ഓള്‍റൗണ്ടര്‍ മൊയ്‌സസ് ഹെന്റിക്വസിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ സീന്‍ അബോട്ടിന് മത്സരം നഷ്ടമാവും. ഇതിനെ തുടര്‍ന്നാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ബോക്‌സിംഗ് ഡേ ടെസ്റ്റിന് അബോട്ട് തിരിച്ചെത്തുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിടുന്നത്. ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ എയുടെ സന്നാഹ മത്സരത്തിനിടെയാണ് അബോട്ടിന് പരിക്കേല്‍ക്കുന്നത്.
ഇക്കഴിഞ്ഞ നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരകളില്‍ അബോട്ട് കളിച്ചിരുന്നു. ദീര്‍ഘകാലമായി ടെസ്റ്റ് കളിക്കാത്ത താരമാണ് ഹെന്റിക്വസെ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയ്‌ക്കെതിയാണ് അവസാനമായി താരം ടെസ്റ്റ് കളിച്ചത്. നാല് ടെസ്റ്റുകളില്‍ രണ്ട് അര്‍ധ സെഞ്ചുറികളും രണ്ട് വിക്കറ്റുമാണ് താരം നേടിയത്.
നാല് പരമ്പരകളാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ കളിക്കുക. ഈമാസം 17നാണ് ആദ്യ ടെസ്റ്റ്. ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങും. അവസാന മൂന്ന് ടെസ്റ്റുകളില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!