പരിക്കേറ്റ സ്റ്റാര്‍ക്കും ഗ്രീനും പുറത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റിനുള്ള ഓസീസ് ടീം അറിയാം

Published : Jan 01, 2023, 09:12 PM IST
പരിക്കേറ്റ സ്റ്റാര്‍ക്കും ഗ്രീനും പുറത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റിനുള്ള ഓസീസ് ടീം അറിയാം

Synopsis

അഷ്ടണ്‍ അഗര്‍, മാത്യൂ റെന്‍ഷ്വ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യ രണ്ട് ടെസ്റ്റ് ജയിച്ചതോടെ ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ലാന്‍സ് മോറിസ് ടീമിലെ പുതുമുഖമാണ്. ടീമിലെ രണ്ടാമത്തെ സ്പിന്നറാണ് അഗര്‍.

സിഡ്‌നി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയന്‍ ടീമില്‍ രണ്ട് മാറ്റം. പരിക്കേറ്റ കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരെ 14 അംഗ ടീമില്‍ നിന്ന് ഒഴിവാക്കി. അഷ്ടണ്‍ അഗര്‍, മാത്യൂ റെന്‍ഷ്വ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യ രണ്ട് ടെസ്റ്റ് ജയിച്ചതോടെ ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ലാന്‍സ് മോറിസ് ടീമിലെ പുതുമുഖമാണ്. ടീമിലെ രണ്ടാമത്തെ സ്പിന്നറാണ് അഗര്‍. നതാന്‍ ലിയോണ്‍ ആദ്യ രണ്ട് മത്സരങ്ങളും കളിച്ചിരുന്നു. 

ഓസ്‌ട്രേലിയന്‍ ടീം: ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍കസ് ഹാരിസ്, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മാറ്റ് റെന്‍ഷ്വ, അലക്‌സ് ക്യാരി, അഷ്ടണ്‍ അഗര്‍, നഥാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട്, ജോഷ് ഹേസല്‍വുഡ്.

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ തിളങ്ങുന്ന വിജയം നേടിയ ഓസ്‌ട്രേലിയ. നാലാം ദിനം ഇന്നിംഗ്‌സിനും 182 റണ്‍സിനുമാണ് കങ്കാരുക്കള്‍ വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 386 റണ്‍സിന്റെ കടവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 204 റണ്‍സില്‍ അവസാനിച്ചു. ടെംബ ബാവുമ്മയ്ക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഒന്ന് പൊരുതി നോക്കാനുള്ള കെല്‍പ്പുണ്ടായിരുന്നുള്ളൂ. 144 പന്തില്‍ ബാവുമ്മ 65 റണ്‍സെടുത്ത് പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി നഥാന്‍ ലയോണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. സ്‌കോട്ട് ബോളണ്ടിന് രണ്ട് വിക്കറ്റുകള്‍ ലഭിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ക്കും ഓരോ വിക്കറ്റുകള്‍ വീതം ലഭിച്ചു. നേരത്തെ, ആദ്യ ഇന്നിംഗ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 68.4 ഓവറില്‍ 189ന് എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ കാമറൂണ്‍ ഗ്രീനാണ് സന്ദര്‍ശകരെ തകര്‍ത്തത്. 10.4 ഓവറില്‍ 27 റണ്‍സിനാണ് ഗ്രീന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും സ്‌കോട്ട് ബോളണ്ടും നേഥന്‍ ലിയോണും ഓരോ വിക്കറ്റും വീഴ്ത്തി. മാര്‍കോ ജാന്‍സന്‍ (59), കെയ്ല്‍ വെറെയ്നെ (52) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ 145 ഓവറില്‍ 575/8 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തത്. ഡേവിഡ് വാര്‍ണറുടെ ഇരട്ട സെഞ്ചുറിയുടെയും അലക്സ് ക്യാരിയുടെ സെഞ്ചുറിയുടെയും സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടേയും കരുത്തിലാണ് ഓസീസ് സംഘം വന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. ഡേവിഡ് വാര്‍ണറുടെ ഇരട്ട സെഞ്ചുറി തന്നെയാണ് ടെസ്റ്റിന്റെ സവിശേഷത.  തന്റെ നൂറാം ടെസ്റ്റിലാണ് വാര്‍ണര്‍ ചരിത്ര ഡബിള്‍ പേരില്‍ ചേര്‍ത്തത്. 144 പന്തില്‍ 100 തികച്ച താരം പരിക്കിന്റെ വെല്ലുവിളിയെ അതിജീവിച്ച് 254 പന്തില്‍ 200 തികയ്ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ക്യ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

സഞ്ജു സാംസണ്‍ ഇല്ലാതെ എന്ത് ഏകദിന ലോകകപ്പ്? സെലക്റ്റര്‍മാര്‍ക്ക് ഹര്‍ഷ ഭോഗ്‌ലെയുടെ നിര്‍ദേശം

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍