ബിസിസിഐയുടെ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ടാവുമോ എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ അന്വേഷിക്കുന്നത്. ഈ മാസം പത്തിന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയോടെയാണ് ഇന്ത്യയുടെ ഏകദിന മത്സരങ്ങള്‍ ആരംഭിക്കുന്നത്.

മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. മുന്നൊരുക്കങ്ങളുടെ ഭാഗമായി 20 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പട്ടിക തന്നെ തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ താരങ്ങള്‍ ആരൊക്കെയെന്ന് പുറത്തുവിട്ടിട്ടില്ല. തിരഞ്ഞെടുത്ത താരങ്ങളെ റൊട്ടേറ്റ് ചെയ്ത് കളിപ്പിക്കുമെന്നാണ് ബിസിസിഐ പറയുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചീഫ് സെലകറ്റര്‍ ചേതന്‍ ശര്‍മ, നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ മുംബൈയില്‍ നടന്ന യോഗത്തില്‍ ടീം തിരഞ്ഞെടുത്തത്. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി വീഡിയോ കോണ്‍ഫറെന്‍സിലൂടേയും ഭാഗമായി.

ബിസിസിഐയുടെ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ടാവുമോ എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ അന്വേഷിക്കുന്നത്. ഈ മാസം പത്തിന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയോടെയാണ് ഇന്ത്യയുടെ ഏകദിന മത്സരങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ടി20 ടീമില്‍ അവസരം ലഭിക്കുകയും ചെയ്തു. താരങ്ങളുടെ പേര് പുറത്തുവിടാത്തതിനാല്‍ ക്രിക്കറ്റ് വിദഗ്ധരില്‍ പലരും അവരുടെ കണക്കുകൂട്ടലുകളും പ്രവചനങ്ങളും നടത്തുന്നുണ്ട്. പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലേയും അത്തരമൊരു പ്രവചനം നടത്തി. യഥാര്‍ത്ഥത്തില്‍ 21 അംഗ താരങ്ങളുടെ പട്ടികയാണ് ഹര്‍ഷ തയ്യാറാക്കിയത്. സഞ്ജു സാംസണേയും അദ്ദേഹം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പിനുണ്ടാകുമോ? 20 താരങ്ങളുടെ പട്ടിക തയ്യാറാക്കി ബിസിസിഐ

ഹര്‍ഷയുടെ 21 അംഗ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യുകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍. എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ഹര്‍ഷയുടെ ടീം. രജത് പടിദാര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരേയും പരിഗണിക്കാവുന്നതാണെന്നും ഹര്‍ഷ പറുന്നു. അദ്ദേഹത്തിന്റെ ട്വീറ്റ് വായിക്കാം...

Scroll to load tweet…