
സിഡ്‌നി: ക്രിക്കറ്റ് ലോകത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പുനരന്വേഷണം നടത്തില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു വിവാദ സംഭവം. പന്തില്‍ കൃത്യമം കാണിച്ചുവെന്ന് കണ്ടത്തിയതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തി. നടപടി നേരിട്ട മൂന്ന് താരങ്ങള്‍ക്ക് മാത്രമല്ല, ടീമിലെ എല്ലാവര്‍ക്കും ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ടീമംഗമായിരുന്ന ഉസ്മാന്‍ ഖവാജ വെളിപ്പെടുത്തിയിരുന്നു.
ഖവാജയുടെ പുറത്തിറങ്ങാനിക്കുന്ന ആത്മകഥയിലാണ് വെളിപ്പെടുത്തല്‍. ഇതോടെ സംഭവത്തെക്കുറിച്ച് പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ഈ പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നിലപാട് വ്യക്തമാക്കിയത്. എട്ട് വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്നും മുന്‍ നടപടി ക്രമങ്ങളില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തൃപ്തരാണെന്നും ചീഫ് എക്സിക്യൂട്ടീവ് ടോഡ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞു.
മത്സരം സംപ്രേക്ഷണം ചെയ്യുന്ന ക്യാമറകളുടെ കണ്ണില്‍പ്പെടാതെ സാന്‍ഡ്പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ കൃത്രിമം കാണിക്കാന്‍ ടീം ആസൂത്രണം മാസ്റ്റര്‍ പ്ലാനിനെക്കുറിച്ചാണ് ഖവാജ തന്റെ പുതിയ പുസ്തകമായ 'സബ്ര്‍' (Sabr)-ലൂടെ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍, 2018ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റില്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ്പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടുന്നത് ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് സ്മിത്ത്, വാര്‍ണര്‍, എന്നിവര്‍ക്ക് വിലക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഡ്രസ്സിംഗ് റൂമില്‍ തമാശയായി തുടങ്ങിയ ഈ പദ്ധതി പിന്നീട് ഗൗരവമുള്ള നീക്കമായി മാറുകയായിരുന്നെന്ന് ഖവാജ വെളിപ്പെടുത്തുന്നു.
കളിക്കളത്തിലേക്ക് ഇറങ്ങുന്ന സമയത്ത് ബൗണ്ടറി ലൈനില്‍ വെച്ച് പന്തില്‍ കൃത്രിമം കാണിക്കാനായിരുന്നു ആദ്യ തീരുമാനം. 'ഫീല്‍ഡിലേക്ക് ഇറങ്ങുമ്പോള്‍ അമ്പയര്‍മാര്‍ പന്ത് ബൗണ്ടറി ലൈനില്‍ വെയ്ക്കുമെന്നും ആ സമയത്ത് ക്യാമറകള്‍ ഞങ്ങളുടെ നേര്‍ക്ക് ഉണ്ടാകില്ലെന്നും അറിയാമായിരുന്നു. അമ്പയര്‍മാര്‍ ഞങ്ങള്‍ക്ക് 100 മീറ്റര്‍ മുന്നിലായിരിക്കും. ആ സമയത്ത് ഞങ്ങള്‍ക്ക് എന്തും ചെയ്യാം. എന്നാല്‍ തനിക്കിത് ചെയ്യാന്‍ കഴിയില്ലെന്നും ക്യാമറകള്‍ എപ്പോഴും തന്റെ പിന്നാലെയുണ്ടെന്നും ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഓസീസ് ടെസ്റ്റ് ടീമില്‍ അരങ്ങേറി ഏതാനും മത്സരങ്ങള്‍ മാത്രം കളിച്ച യുവതാരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സ്വയം മുന്നോട്ടുവരികയായിരുന്നുവെന്ന് ഖവാജ പുസ്തകത്തില്‍ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!