കൊവിഡ് 19: വാര്‍ഷിക കരാര്‍ പ്രഖ്യാപിക്കുന്നത് ക്രിക്കറ്റ് ഓസ്ട്രേലിയ നീട്ടി

By Web TeamFirst Published Mar 30, 2020, 10:01 AM IST
Highlights

വനിതാ താരങ്ങളുടെ കരാര്‍ ബുധനാഴ്ചയും പുരുഷ താരങ്ങളുടേത് വ്യാഴാഴ്യും പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്

സിഡ്‍നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിക്കുന്നത് നീട്ടിവച്ചു. കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള ആശയക്കുഴപ്പം കാരണമാണ് പ്രഖ്യാപനം നീട്ടിയത്. വനിതാ താരങ്ങളുടെ കരാര്‍ ബുധനാഴ്ചയും പുരുഷ താരങ്ങളുടേത് വ്യാഴാഴ്‍ചയും പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. 

Read more: കൊവിഡ് 19: മാതൃകയായി കേരള ക്രിക്കറ്റ് അസോസിയേഷനും; സഹായം പ്രഖ്യാപിച്ചു

ഇത് ഏപ്രിൽ അവസാനമോ മെയ് ആദ്യവാരമോ നടന്നേക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പറഞ്ഞു. ജൂണിൽ ബംഗ്ലാദേശിലും ജൂലൈയിൽ ഇംഗ്ലണ്ടിലും ഓസീസ് ടീമിന് പരമ്പരകളുണ്ട്. എന്നാൽ ഈ പര്യടനങ്ങള്‍ നടക്കുമോയെന്ന് ഉറപ്പില്ല.

ഓസ്ട്രേലിയയിലെ സാഹചര്യങ്ങള്‍ ഇന്ത്യക്കും തിരിച്ചടി? 

അതേസമയം ഓസ്ട്രേലിയയിലെ ഇന്ത്യയുടെ ട്വന്‍റി 20 പരമ്പര അനിശ്ചിതത്വത്തിലായി. സെപ്റ്റംബറില്‍ നടക്കേണ്ട പരമ്പരയാണ് പ്രതിസന്ധിയിലായത്. ഓസ്ട്രേലിയിൽ ആള്‍ക്കൂട്ടനിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതാണ് പരമ്പര സംബന്ധിച്ച ആശയക്കുഴപ്പത്തിന് കാരണം.

Read more: ടി20 ലോകകപ്പ് മാത്രമല്ല, സ്വപ്ന പരമ്പരയും വെള്ളത്തിലാവും? കോലിപ്പടയെ കാത്തിരിക്കുന്ന തിരിച്ചടികള്‍

മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഒക്ടോബറിലെ ട്വന്‍റി 20 ലോകകപ്പിന് മുന്‍പ് ഇന്ത്യയുടെ പ്രധാന ട്വന്‍റി 20 പരമ്പരയായാണ് ഓസീസിനെതിരായ മത്സരങ്ങള്‍ പരിഗണിക്കപ്പെടുന്നത്.

 

click me!