കൊവിഡ് 19: മാതൃകയായി കേരള ക്രിക്കറ്റ് അസോസിയേഷനും; സഹായം പ്രഖ്യാപിച്ചു

By Web TeamFirst Published Mar 30, 2020, 8:53 AM IST
Highlights

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ നല്‍കുന്ന ഫണ്ടിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 50 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ നല്‍കുന്ന ഫണ്ടിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 50 ലക്ഷം രൂപ നല്‍കും. ബിസിസിഐ ജോയിന്റ് സെക്രട്ടറിയും കെസിഎ മുന്‍ പ്രസിഡണ്ടുമായ ജയേഷ് ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 

രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കായിക സംഘടനകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.

Read more: കൊവിഡിനെ നേരിടാന്‍ 51 കോടിയുടെ സഹായം; പ്രഖ്യാപനവുമായി ബിസിസിഐ

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ സംസ്ഥാന അസോസിയേഷനുകളുമായി ചേര്‍ന്ന് 51 കോടിയുടെ സംഭാവന ചെയ്യുമെന്ന് ശനിയാഴ്ച്ചയാണ് പ്രഖ്യാപിച്ചത്. ഒരു കോടി നല്‍കുമെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഞായറാഴ്‍ച പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന-കേന്ദ്ര സർക്കാരുകള്‍ക്ക് 50 ലക്ഷം വീതമാണ് കെഎസ്‍സിഎ കൈമാറുന്നത്. 

Read more: കൊവിഡ് 19: വന്‍തുക സഹായം പ്രഖ്യാപിച്ച് കർണാടക ക്രിക്കറ്റ് അസോസിയേഷനും

കൊവിഡ് 19നെ നേരിടാനുള്ള പ്രവർത്തനങ്ങള്‍ക്കായി സർക്കാരുകള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുന്ന അഞ്ചാമത്തെ ക്രിക്കറ്റ് അസോസിയേഷനാണ് കേരളം. കർണാടക, മുംബൈ, ബംഗാള്‍, സൌരഷ്‍ട്ര, കേരള ക്രിക്കറ്റ് അസോസിയേഷനുകളാണ് സഹായം പ്രഖ്യാപിച്ച മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍. 

 

click me!