
സിഡ്നി:കൊവിഡ് ആശങ്കയെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം റദ്ദാക്കി. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടെസ്റ്റുകളായിരുന്നു ഓസ്ട്രേലിയ കളിക്കേണ്ടിയിരുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനം ഒഴിവാക്കിയത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താമെന്ന ഓസീസ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള 19 അംഗ ടീമിനെ നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരമ്പരയുടെ തീയതികള്‍ പ്രഖ്യാപിച്ചിരുന്നില്ല.
ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് പര്യടനം നീട്ടിവെക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ഇടക്കാല സിഇഒ നിക്ക് ഹോക്‌ലെ പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് വ്യാപനവും രൂക്ഷമാണ്. ഇതും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തല്‍.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര മാറ്റിവെച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ന്യൂസിലന്‍ഡ് യോഗ്യത നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!