
മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കി. കഴിഞ്ഞി ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ ആറ് വിക്കറ്റിനായിന്നു രാജസ്ഥാന്റെ ജയം. അതും മുംബൈ ഇന്ത്യന്‍സിന്റെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തില്‍. ടോസ് നഷ്ടപ്പട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
തുടര്‍ച്ചയായ മൂന്നാം ജയമായിരുന്നു രാജസ്ഥാന്റേത്. അതും മുംബൈയെ അവരുടെ മടയില്‍ പോയി തകര്‍ത്തിട്ട് വന്നു. രാജസ്ഥാന്റെ വിജയത്തിന് പിന്നാലെ ക്യാപ്റ്റന് സഞ്ജു സാംസണിലെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഫീല്‍ഡര്‍മാരെ നിര്‍ത്തുന്നതും ബൗളിംഗ് മാറ്റങ്ങളും ഗംഭീരമാണെന്ന് ആരാധകരുടെ അഭിപ്രായം. ഭാവിയില്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാനുള്ള എല്ലാ യോഗ്യതയുണ്ടെന്നും പോസ്റ്റുകള്‍. ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്മാരായി പരിഗണിക്കപ്പെടുന്ന ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരേക്കാളും എത്രയോ മികച്ചവന്‍ സഞ്ജുവെന്ന് മറ്റൊരു കൂട്ടര്‍. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
മുംബൈക്കെതിരെ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് സ്‌കോര്‍ ബോര്‍ഡില്‍ 48 റണ്‍സെത്തിയപ്പോഴേക്കും യശസ്വിയെയും(10) സഞ്ജുവിനെയും(12) ബട്ലറെയും(13) നഷ്ടമായെങ്കിലും ആദ്യം അശ്വിനൊപ്പവും(16) പിന്നീട് ശുഭം ദുബെക്കൊപ്പവും(8) ചെറി കൂട്ടുകെട്ടുകളിലൂടെ പരാഗ് രാജസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചു. പതിനാറാം ഓവറില്‍ ജെറാള്‍ഡ് കോയെറ്റ്‌സിയെ തുടര്‍ച്ചയായി സിക്‌സിന് പറത്തി 38 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ പരാഗ് അടുത്ത പന്ത് ബൗണ്ടറി കടത്തി27 പന്ത് ബാക്കി നിര്‍ത്തി നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
നേരത്തെ, 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മാത്രമാണ് മുംബൈക്ക് വേണ്ടി അല്‍പമെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തത്.മൂന്ന് വിക്കറ്റ് വീതമെടുത്ത ട്രെന്റ് ബോള്‍ട്ടും യുസ്വേന്ദ്ര ചാഹലും ചേര്‍ന്നാണ് മുംബൈയെ എറിഞ്ഞിട്ടത്.