ഹാര്‍ദിക്കിനെ പുറത്താക്കി യൂസ്‌വേന്ദ്ര ചാഹല്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയത്ത പിയൂഷ് ചൗള. ആറ് പന്ത് മാത്രമായിരുന്നു ചൗളയ്ക്ക് ആയുസ്.

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിനിടെ അംപയറോട് കലിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. മത്സരത്തില്‍ മുംബൈ കൂട്ടത്തകര്‍ച്ച നേരിട്ടിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. രോഹിത് ശര്‍മ (0), നമന്‍ ധിര്‍ (0), ഡിവാള്‍ഡ് ബ്രേവിസ് (0), ഇഷാന്‍ കിഷന്‍ (16) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായിരുന്നത്. പിന്നീട് ഹാര്‍ദിക് പാണ്ഡ്യ (34) - തിലക് വര്‍മ സഖ്യം 56 റണ്‍സ് കൂട്ടിചേര്‍ത്തു. 

എന്നാല്‍ ഹാര്‍ദിക്കിനെ പുറത്താക്കി യൂസ്‌വേന്ദ്ര ചാഹല്‍ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയത്ത പിയൂഷ് ചൗള. ആറ് പന്ത് മാത്രമായിരുന്നു ചൗളയ്ക്ക് ആയുസ്. ആവേഷ് ഖാന്റെ പന്തില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച്. ഇതിനിടെയാണ് സഞ്ജുവിന് അംപയറോട് കയര്‍ക്കേണ്ടി വന്നത്. 11-ാം ഓവറില്‍ അശ്വിന്റെ നാലാം പന്ത് അംപയര്‍ സായ് ദര്‍ശന്‍ കുമാര്‍ വൈഡ് വിളിച്ചു. എന്നാല്‍ സഞ്ജു റിവ്യൂ ചെയ്തു. യഥാര്‍ത്ഥത്തില്‍ പന്ത് ചൗളയുടെ പാഡില്‍ ഉരസിയിരുന്നു. 

വൈഡിനെതിരെയാണ് സഞ്ജു റിവ്യൂ ചെയ്തത്. എന്നാല്‍ അംപയര്‍ കരുതിയത് ക്യാച്ചിന് വേണ്ടിയാണെന്നാണ്. പരിശോധന കഴിഞ്ഞപ്പോള്‍ ടിവി അംപയര്‍ ഔട്ടെല്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ഇതോടെയാണ് സഞ്ജു അംപയറോട് കയര്‍ത്തത്. വൈഡിനെതിരെയാണ് റിവ്യൂ ചെയ്തതെന്ന് സഞ്ജു അംപറയെ ബോധ്യപ്പെടുത്തി. ഇതോടെ അംപയര്‍ക്ക് തിരുത്തേണ്ടി വന്നു. വീഡിയോ കാണാം...

Scroll to load tweet…

നേരത്തെ, മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. പരിക്കുള്ള സന്ദീപ് ശര്‍മക്ക് പകരം നാന്ദ്രെ ബര്‍ഗര്‍ പ്ലേയിംഗ് ഇലവനിലെത്തി. മുംബൈ ടീമില്‍ മാറ്റങ്ങളൊന്നുമില്ല.