
ഹരാരെ: സിംബാബ്‌വെക്കെതിരെ ടി20 പരമ്പര ജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ക്രിക്കറ്റ് ആരാധകരുടെ വക പരിഹാസം. നാലാം ടി20യില്‍ 10 വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 15.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. യശസ്വി ജയ്‌സ്വാള്‍ (93), ശുഭ്മാന്‍ ഗില്‍ (58) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
മത്സരത്തില്‍ ജയ്‌സ്വാളിന് സെഞ്ചുറി തികയ്ക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഗില്ലിന്റെ സ്വാര്‍ത്ഥതയാണ് ജയസ്വാളിന് സെഞ്ചുരി നിഷേധിച്ചതെന്ന് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം. ഏറ്റവും സ്വാര്‍ത്ഥനായ ക്രിക്കറ്ററാണ് ഗില്ലെന്നാണ് ക്രിക്കറ്റ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യക്ക് 25 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ജയ്‌സ്വാളിന്റെ വ്യക്തിഗത സ്‌കോര്‍ 83 റണ്‍സായിരുന്നു. അനായാസം സെഞ്ചുറി തികയ്ക്കാന്‍ സാധിക്കുമായിരുന്നു. അതുവരെ വളരെ സാവധാനം ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഗില്‍ സ്‌കോറിംഗ് വേഗത്തിലാക്കുകയായിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ട്രോളിന് ഇരയാവേണ്ടി വന്നത്. ചില ട്രോളുകള്‍ വായിക്കാം...
പവര്‍ പ്ലേയില്‍ തന്നെ ഇന്ത്യ 61 രണ്‍സ് അടിച്ചെടുത്തിരുന്നു. ഇതില്‍ 47 റണ്‍സും ജയ്‌സ്വാളിന്റേതായിരുന്നു. ജയ്‌സ്വാളിന് സെഞ്ചുറി നേടാന്‍ സാധിച്ചില്ലെന്നുള്ളത് മാത്രമാണ് ആരാധകരെ നിരാശരാക്കിയത്. 53 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ രണ്ട് സിക്‌സും 13 ഫോറും നേടി. ഗില്ലിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ആര് ഫോറുമുണ്ടായിരുന്നു.
10 വിക്കറ്റിന് ജയിച്ചതോടെ മലയാളി താരം സഞ്ജു സാംസണ് ഇന്ന് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. നേരത്തെ, ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയാണ് (46) സിംബാബ്‌വെന്‍ നിരയില്‍ തിളങ്ങിയിരുന്നത്. 32 റണ്‍സെടുത്ത തദിവനഷെ മറുമാനിയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!