
മുംബൈ: ബോളിവുഡ് സിനിമാതാരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ അനുശോചിച്ച് കായിക താരങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് സുശാന്തിന്റേത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ജീവിതം 'എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ സുശാന്തായിരുന്നു നായകന്‍. ഇതിനായി പലപ്പോഴും താരങ്ങളുമായി അടുത്തിടപഴകേണ്ടി വന്നിട്ടുണ്ട്. താരത്തിന്. ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന അതുതന്നെയാണ് തന്റെ ട്വീറ്റില്‍ സൂചിപ്പിച്ചത്. നിരവധി തവണ സുശാന്തുമായി സംസാരിച്ചിട്ടുണ്ടെന്ന് റെയ്‌ന കുറിച്ചിട്ടു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, മായങ്ക് അഗര്‍വാള്‍, അജിന്‍ക്യ രഹാനെ തുടങ്ങിയവരെല്ലാം അനുശോചനവുമായെത്തി. ട്വീറ്റുകള്‍ വായിക്കാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!