സുശാന്ത് ധോണിയായതെങ്ങനെ; സംവിധായകന്റെ വാക്കുകള്‍

Published : Jun 14, 2020, 04:34 PM ISTUpdated : Jun 14, 2020, 04:55 PM IST
സുശാന്ത് ധോണിയായതെങ്ങനെ; സംവിധായകന്റെ വാക്കുകള്‍

Synopsis

സിനിമ മേഖലയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് യുവ ബോളിവുഡ് സിനിമാതാരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം. 34കാരനായ സുശാന്തിനെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

മുംബൈ: സിനിമ മേഖലയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് യുവ ബോളിവുഡ് സിനിമാതാരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം. 34കാരനായ സുശാന്തിനെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ജീവിതം 'എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ സുശാന്തായിരുന്നു നായകന്‍. താരത്തിന്റെ കരിയറിലെ ഹിറ്റുകളില്‍ ഒന്നായി മാറുകയും ചെയ്തുവത്.

സുശാന്തിനെ ധോണിയുടെ വേഷത്തില്‍ തിരഞ്ഞെടുക്കാനുള്ള കാരണത്തെ ഇടയ്ക്ക് ചിത്രത്തിന്റെ സംവിധായകനായ ധീരജ് പാണ്ഡെ സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു... ''ധോണിയെ പോലെ തന്നെ എളിമയുള്ള, ഏറ്റവും ശാന്തനായി മനുഷ്യനാണ് സുശാന്ത്. കഠിനാധ്വാനിയാണ് സുശാന്ത്. ധോണിയുമായി ഒരുപാട് കാര്യങ്ങളില്‍ സുശാന്തിന് സാമ്യമുണ്ട്.'' എന്നായിരുന്നു ധീരജ് അഭിപ്രായപ്പെട്ടത്. 

2016ലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ പ്രകടനത്തിന് നിരവധി പുരസ്‌കാരങ്ങളും താരത്തെ തേടിയെത്തി. ചിത്രത്തിന് ശേഷവും ഷൂട്ട് ചെയ്യുന്ന സമയങ്ങളിലും ധോണിയുമായി അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്നു സുശാന്ത്. താരത്തിന്റെ അഞ്ചാമത്തെ സിനിമയായിരുന്നു ഇത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

യശസ്വി ജയ്സ്വാള്‍ ലോകകപ്പ് ടീമിലെത്തുമായിരുന്നു, വഴിയടച്ചത് ആ തീരുമാനം, തുറന്നു പറഞ്ഞ് മുന്‍താരം
അഗാര്‍ക്കറും ഗംഭീറും പരമാവധി ശ്രമിച്ചു, പക്ഷെ ഗില്ലിന്‍റെ പുറത്താകലിന് കാരണമായത് ആ 2 സെലക്ടമാരുടെ കടുത്ത നിലപാട്