
മുംബൈ: ഈ വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഹോം സീസൺ മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ. വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, സിംബാബ്‌വെ, ഓസ്‌ട്രേലിയ ടീമുകളാണ് ഈ വര്‍ഷം ഇന്ത്യയിൽ പര്യടനം നടത്തുന്നത്. ആകെ 22 മത്സരങ്ങൾ 17 നഗരങ്ങളിലായി നടക്കുക.
സെപ്റ്റംബർ 27-ന് തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരത്തോടെയാണ് സീസണ് തുടക്കമാകുന്നത്. വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍. വെസ്റ്റ് ഇൻഡീസിനെതിരെ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യ പരമ്പരയില്‍ കളിക്കുക.
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പര: സെപ്റ്റംബർ 27 (തിരുവനന്തപുരം), സെപ്റ്റംബർ 30 (ഗുവാഹത്തി), ഒക്ടോബർ 3 (ചണ്ഡീഗഡ്).
ടി20 പരമ്പര: ഒക്ടോബർ 6 (ലക്നൗ), ഒക്ടോബർ 9 (റാഞ്ചി), ഒക്ടോബർ 11 (ഇൻഡോർ), ഒക്ടോബർ 14 (ഹൈദരാബാദ്), ഒക്ടോബർ 17 (ബെംഗളൂരു).
ഇന്ത്യ-ശ്രീലങ്ക പരമ്പര: ഡിസംബറില്‍ ശ്രീലങ്ക ഇന്ത്യയില്‍ പര്യടനത്തിനെത്തും.മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുണ്ടാകുക.
ഏകദിന പരമ്പര: ഡിസംബർ 13 (ഡൽഹി), ഡിസംബർ 16 (ബെംഗളൂരു), ഡിസംബർ 19 (അഹമ്മദാബാദ്).
ടി20 പരമ്പര: ഡിസംബർ 22 (രാജ്‌കോട്ട്), ഡിസംബർ 24 (കട്ടക്ക്), ഡിസംബർ 27 (പൂനെ).
ഇന്ത്യ-സിംബാബ്‌വെ പരമ്പര: അടുത്തവര്‍ഷം ജനുവരിയില്‍ സിംബാബ്‌വെ ഇന്ത്യയില്‍ പര്യടനം നടത്തും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് 2027 ജനുവരിയില്‍ സിംബാബ്‌വെ ഇന്ത്യയില്‍ കളിക്കുക.
ഏകദിന പരമ്പര: കൊൽക്കത്ത (ജനുവരി 3), ഹൈദരാബാദ് (ജനുവരി 6), മുംബൈ (ജനുവരി 9).
ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര
സീസണിലെ ഏറ്റവും വലിയ ആകർഷണം ഓസ്‌ട്രേലിയക്കെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയാണ്. 2025-26 സീസണിൽ 3-1 ന് കിരീടം തിരിച്ചുപിടിച്ച ഓസ്‌ട്രേലിയയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ ഇറങ്ങുക.
ടെസ്റ്റ് പരമ്പര: ആദ്യ ടെസ്റ്റ്: ജനുവരി 21-25 (നാഗ്‌പൂർ) രണ്ടാം ടെസ്റ്റ്: ജനുവരി 29 - ഫെബ്രുവരി 2 (ചെന്നൈ) മൂന്നാം ടെസ്റ്റ്: ഫെബ്രുവരി 11-15 (ഗുവാഹത്തി) നാലാം ടെസ്റ്റ്: ഫെബ്രുവരി 19-23 (റാഞ്ചി) അഞ്ചാം ടെസ്റ്റ്: ഫെബ്രുവരി 27 - മാർച്ച് 3 (അഹമ്മദാബാദ്)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!