'അയാള്‍ വെറും കോമാളി'; ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ലളിത് മോദി

Published : Mar 26, 2026, 02:02 PM IST
Lalit Modi-Sanjeev Goenka

Synopsis

ഐപിഎല്ലിന്‍റെ മൂല്യം ഉയര്‍ത്തിയതിന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉൾപ്പെടെയുള്ള നിലവിലെ ഭാരവാഹികൾക്ക് ക്രെഡിറ്റ് നൽകിക്കൊണ്ട് സഞ്ജീവ് ഗോയങ്ക എക്‌സിൽ കുറിച്ച പോസ്റ്റാണ് വിവാദത്തിന് തുടക്കമിട്ടത്.

ലണ്ടൻ: ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കമിട്ട ലളിത് മോദിയും ലക്നൗ സൂപ്പർ ജയന്‍റ്സ് ഉടമ സഞ്ജീവ് ഗോയങ്കയും തമ്മിൽ സോഷ്യൽ മീഡിയയിൽ വാക്പോര്. ഐപിഎല്ലിന്‍റെ വിജയത്തെയും അതിന്‍റെ വളർച്ചയെയും കുറിച്ച് സഞ്ജീവ് ഗോയങ്ക പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ലളിത് മോദിയെ ചൊടിപ്പിച്ചത്. ഗോയങ്കയെ 'കോമാളി' എന്ന് വിളിച്ചാണ് മോദി ആഞ്ഞടിച്ചത്. ഐപിഎല്‍ ടീമുകളായ രാജസ്ഥാൻ റോയല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും റെക്കോര്‍ഡ് തുകയ്ക്ക് ഉടമസ്ഥാവകാശം കൈമാറിയ പശ്ചാത്തലത്തിലായിരുന്നു ഗോയങ്കയുടെ പോസ്റ്റ്.

2008 ൽ വെറും 270 കോടി രൂപക്ക് വാങ്ങിയ രാജസ്ഥാന്‍ റോയല്‍സിനെ 15000 കോടിക്കും 485 കോടിക്ക് വാങ്ങിയ ആര്‍സിബിയെ 16600 കോടിക്കും വിറ്റത് ഐപിഎല്‍ എന്ന ബ്രാന്‍ഡിന്‍റെ വളര്‍ച്ചയെ ആണ് കാണിക്കുന്നതെന്ന് സഞ്ജീവ് ഗോയങ്ക എക്സ് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

 

ഐപിഎല്ലിന്‍റെ മൂല്യം ഉയര്‍ത്തിയതിന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉൾപ്പെടെയുള്ള നിലവിലെ ഭാരവാഹികൾക്ക് ക്രെഡിറ്റ് നൽകിക്കൊണ്ട് സഞ്ജീവ് ഗോയങ്ക എക്‌സിൽ കുറിച്ച പോസ്റ്റാണ് വിവാദത്തിന് തുടക്കമിട്ടത്. ഐപിഎൽ എന്ന ആശയത്തിന്‍റെ യഥാർത്ഥ ശില്പി താനാണെന്ന് അവകാശപ്പെടുന്ന ലളിത് മോദിക്ക് ഇത് ഒട്ടും ദഹിച്ചില്ല.

ഈ മനുഷ്യന് ഐപിഎല്‍ ആരാണ് ഉണ്ടാത്തിയതെന്ന് മറന്നുപോയിരിക്കുന്നു. സഞ്ജീവ് ഗോയങ്ക ഒരു കോമാളിയാണ്. ഇദ്ദേഹത്തിന് പകരം സഹോദരൻ ഹർഷ് ഗോയങ്കയായിരുന്നു ഐപിഎൽ ടീം ഉടമയെങ്കിൽ എന്ന് ഞാൻ ആശംസിക്കുന്നു. അദ്ദേഹം ഒരു യഥാർത്ഥ ക്രിക്കറ്റ് ആരാധകനാണ്. ചരിത്രം മാറ്റാൻ തന്‍റെ ട്വീറ്റിന് കഴിയുമെന്ന് കരുതുന്ന കോമാളിയല്ല അദ്ദേഹം. ഇയാൾക്ക് അറിവ് വട്ടപൂജ്യമാണെന്നായിരുന്നു ലളിത് മോദി എക്സില്‍ കുറിച്ചത്. ഐപിഎല്ലിന്‍റെ തുടക്കത്തെക്കുറിച്ചും അതിന്‍റെ ബിസിനസ് മോഡലിനെക്കുറിച്ചും ഗോയങ്കയ്ക്ക് ധാരണയില്ലെന്നും മോദി പരിഹസിച്ചു.

 

2008-ൽ ഐപിഎൽ എന്ന വിപ്ലവകരമായ ആശയത്തിന് തുടക്കമിട്ടത് ലളിത് മോദിയാണെങ്കിലും പിന്നീട് സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് അദ്ദേഹത്തിന് ഇന്ത്യ വിടേണ്ടി വരികയും ബിസിസിഐ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. നിലവിൽ ലക്നൗ സൂപ്പർ ജയന്‍റ്സ് ഉടമ എന്ന നിലയിൽ ഐപിഎൽ ഭരണസമിതിയിൽ നിർണായക സ്വാധീനമുള്ള വ്യക്തിയാണ് സഞ്ജീവ് ഗോയങ്ക. ഐപിഎൽ 2026 സീസൺ അടുത്തിരിക്കെ, ക്രിക്കറ്റ് ലോകത്തെ രണ്ട് പ്രമുഖർ തമ്മിലുള്ള ഈ പോര് ആരാധകർക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

16,700 കോടിയുടെ കച്ചവടത്തിനൊടുവില്‍ ആർസിബിയുടെ പേര് മാറുമോ?, ആരാധകരുടെ ആശങ്കയ്ക്ക് മറുപടിയുമായി അനന്യ ബിർള
'ഇവിടെ ചില സ്കൂൾ കുട്ടികളുണ്ട്'; ഷഹീൻ അഫ്രീദിക്കും റിസ്‌വാനുമെതിരെ വാർത്താസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് ഡേവിഡ് വാർണർ