
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതുയുഗത്തിന് തുടക്കം കുറിച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. നിലവില്‍ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി ഇന്ന് 48ാം പിറന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ അടിമുടി ഉടച്ചുവാര്‍ത്ത ക്യാപ്റ്റനാണ് അദ്ദേഹം. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലും ഗാംഗുലി മിടുക്ക് കാണിച്ചു.
2003ലെ ലോകകപ്പില്‍ ഇന്ത്യയെ റണ്ണറപ്പാക്കിയ അദ്ദേഹം നിരവധി പരമ്പര വിജയങ്ങളിലേക്കും ടീമിനെ നയിച്ചു. കളിക്കളത്തില്‍ കസറിയ ഗാംഗുലി ഇപ്പോള്‍ ഭരണരംഗത്തും ഇതാവര്‍ത്തിക്കുകയാണ്. നിലവില്‍ ബിസിസിഐയുടെ പ്രസിഡന്റായ അദ്ദേഹം ഐസിസിയുടെ തലപ്പത്തേക്കും വരാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. മുന്‍ ടീമംഗവും അടുത്ത സുഹൃത്തുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെ നിരവധി പേരാണ് ഗാംഗുലിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ട്വീറ്റുകള്‍ വായിക്കാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!