
ദുബായ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുതല്‍ ഖബീബ് ന്യുമര്‍ഗോവും നൊവാക് ജോക്കോവിച്ചും വരെ. കായികരംഗത്തെ ഇതിഹാസ താരങ്ങളാല്‍ നിറഞ്ഞ് ദുബായിലെ ലോക കായിക ഉച്ചകോടി. ഗ്ലോബ് സോക്കര്‍ അവാര്‍ഡിനും, ലോക കായിക സമ്മിറ്റിനുമായാണ് ലോകോത്തര താരങ്ങള്‍ ദുബായില്‍ പറന്നിറങ്ങിയിരിക്കുന്നത്. സ്‌പോര്‍ട്‌സിലൂടെ ലോകത്തെ ഒന്നിപ്പിക്കുന്നു. ഇതാണ് ദുബായിലെ ലോക കായിക ഉച്ചകോടിയുടെ സന്ദേശം. ടെന്നിസ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ച്, റഷ്യന്‍ യു എഫ് സി - എം എം എ മിന്നും താരം ഖബീബ്, ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ, ബോക്‌സിങ് ഇതിഹാസം മാനി പക്വിയാവോ, ആന്ദ്രേ ഇനിയേസ്റ്റ, കഫു. പട്ടിക തീരുന്നില്ല.
70 താരങ്ങളാണ് ഉച്ചകോടിയില്‍. ഒപ്പം ദുബായിത്തന്നെ ഗ്ലോബ് സോക്കര്‍ പുരസ്‌കാര വിതരണവും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലാമിന്‍ യമാല്‍, ഔസ്മാന്‍ ഡെംബെലെ, തുടങ്ങി വന്‍പട വേറെയും. ആദ്യമായി പ്രഖ്യാപിക്കപ്പെട്ട ഗ്ലോബല്‍ സ്‌പോര്‍ട്‌സ് പുരസ്‌കാരം ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന്. അഭിനന്ദിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാക്കുകള്‍. ഇക്കാലത്തിനും കഴിഞ്ഞ കാലത്തിനും വരു കാലത്തിനും മാതൃകയാണ് തന്റെ സുഹൃത്തെന്ന് ക്രിസ്റ്റിയാനോ.
തന്റെ മാച്ചുകള്‍ കാണാന്‍ റൊണാള്‍ഡോ എത്തിയ അനുഭവം പറഞ്ഞ് ജോക്കോവിച്ചും. ഗ്ലോബ് സോക്കര്‍ അവാര്‍ഡില്‍ മികച്ച മിഡില്‍ ഈസ്റ്റ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഒസ്മാന്‍ ഡെംബെലെ മികച്ച പുരുഷ താരമായി. ഐറ്റാന ബോണ്‍മാറ്റി വനിതാ താരം. മികച്ച ഫോര്‍വാര്‍ഡ് ലമീന്‍ യമാല്‍ മറഡോണ അവാര്‍ഡും സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!