2025-ൽ വനിതാ ചെസ്സിൽ ദിവ്യ ദേശ്മുഖ് ലോകചാമ്പ്യനായതും ജാവലിനിൽ നീരജ് ചോപ്ര 90 മീറ്റർ കടന്നതും ഇന്ത്യയുടെ പ്രധാന കായിക നേട്ടങ്ങളായി. 

ദില്ലി: വനിതാ ചെസ്സില്‍ ഇന്ത്യക്ക് പുതിയ ലോക ചാമ്പ്യനെ കിട്ടിയവര്‍ഷമാണ് 2025. നീരജ് ചോപ്ര 90 മീറ്റര്‍ കടമ്പ കടന്ന് ചരിത്രം കുറിച്ചതും ഈ വര്‍ഷം തന്നെ. ലോക ചെസ്സില്‍ ഇന്ത്യന്‍ മേധാവിത്തം ഉറപ്പിച്ച് ദിവ്യ ദേശ്മുഖ്. വനിതാ ലോകകപ്പില്‍ സഹതാരം കൊനേരു ഹംപിയെ തോല്‍പിച്ചാണ് ദിവ്യയുടെ ചരിത്രനേട്ടം. ലോകകപ്പ് ജേതാവുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ പത്തൊന്‍പതുകാരി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും സ്വന്തമാക്കി.

ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര 90 മീറ്റര്‍ കടന്പ മറികടന്നതാണ് ഇന്ത്യന്‍ അത്റ്റിക്‌സിലെ ഏറ്റവും തിളക്കമുള്ള നേട്ടം. ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ജാവലിന്‍ പായിച്ചത് 90.23 മീറ്റര്‍ ദൂരത്തേക്ക്. ജാവലിന്‍ ത്രോയില്‍ 90 മീറ്റര്‍ മറികടക്കുന്ന ഇരുപത്തിയഞ്ചാമത്തെ താരമാണ് നീരജ്. ബെംഗളൂരുവില്‍ സ്വന്തം പേരില്‍ നീരജ് ചോപ്ര ക്ലാസിക് മത്സരം നടത്തി. ലോക ശ്രദ്ധനേടിയ ഇന്ത്യന്‍ താരം സ്വര്‍ണം മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല. സ്‌ക്വാഷ് ലോകകപ്പില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ടോപ് സീഡ് ടീമായ ഹോങ്കോഗിനെ തകര്‍ത്ത് ആദ്യ കിരീടം.

സ്‌ക്വാഷ് ലോകകപ്പ് നേടുന്ന മാത്രം ടീമാണ് ഇന്ത്യ. ഖോ ഖോ ലോകകപ്പില്‍ ഇന്ത്യക്ക് ഇരട്ടക്കിരീടം. ടൂര്‍ണമെന്റില്‍ ഒറ്റക്കളിയും തോല്‍ക്കാതെ ഫൈനലില്‍ എത്തിയുടെ പുരുഷ വനിതാ ടീമുകള്‍ തോല്‍പിച്ചത് നേപ്പാളിനെ. കബഡി ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ കിരീടം നിലനിര്‍ത്തി. ഫൈനലില്‍ തോല്‍പിച്ചത് ചൈനീസ് തായ്‌പേയിയെ. ഇന്ത്യയുടെ നേട്ടം ഒറ്റക്കളിയും തോല്‍ക്കാതെ. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍.

ഫൈനലില്‍ നിലവിലെ ജേതാക്കളായ തെക്കന്‍ കൊറിയയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ജയത്തോടെ ഇന്ത്യ അടുത്ത വര്‍ഷത്തെ ഹോക്കി ലോകകപ്പിലെ സ്ഥാനവും ഉറപ്പാക്കി. തുടര്‍ തിരിച്ചടികളിലൂടെ ഇന്ത്യന്‍ പുരുഷ ഫുട്‌ബോള്‍ ടീം സമീപകാലത്തെ ഏറ്റവും മോശം റാങ്കിംഗിലേക്ക് വീണപ്പോള്‍ വനിതകള്‍ക്ക് അഭിമാനനിമിഷം. തായ്‌ലന്‍ഡ്, ഇറാഖ്, മംഗോളിയ തുടങ്ങിയവരെ തോല്‍പിച്ച് എ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യത. ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത് 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം.

ലോക ബോക്‌സിംഗ് ചാന്പ്യന്‍ഷിപ്പില്‍ ജാസ്മിന്‍ ലംബോറിയയ്ക്കും മീനാക്ഷി ഹൂഡയ്ക്കും സ്വര്‍ണം. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ലക്ഷ്യ സെന്നിന്റെ കിരീടമായിരുന്നു ബാഡ്മിന്റണിലെ ഇന്ത്യന്‍ തിളക്കം. ലോക ചാന്പ്യന്‍ഷിപ്പിലെ ഡബിള്‍സില്‍ വെങ്കലം നേടിയ സാത്വിക് സായ്‌രാജ്, ചിരാഗ് ഷെട്ടി സഖ്യം ഹോങ്കോംഗ് ഓപ്പണിലും ചൈന മാസ്റ്റേഴ്‌സിലും ഫൈനലില്‍ എത്തി. സയിദ് മോദി ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ഗയാത്രി ഗോപിചന്ദ്, മലയാളിതാരം ട്രീജ ജോളി സഖ്യം കിരീടം നിലനിര്‍ത്തി.

YouTube video player