
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും എംഎസ് ധോണിയും. ഇരുവരുടേയും പ്രകടനത്തില്‍ ആരാധകരടക്കം വലിയ സങ്കടത്തിലാണ്. അഞ്ച് വീതം ഐപിഎല്‍ കിരീടങ്ങളുള്ള രണ്ട് ക്യാപ്റ്റന്‍മാരാണ് ഇരുവരും. ക്യാപ്റ്റന്‍സി കൈമാറി താരങ്ങളായി ടീമിനൊപ്പമുള്ള ഇതരു താരങ്ങളും ആത്ര നല്ല അവസ്ഥയില്ല ഇപ്പോള്‍. മുംബൈക്കായി ഓപ്പണിങ്ങിറങ്ങുന്ന രോഹിത് ഈ സീസണിലെ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തി.
റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്ന രോഹിതിനെ അനായാസ വിക്കറ്റായാണ് എതിരാളികള്‍ കാണുന്നത്. ധോണിയാകട്ടെ ബാറ്റിങ്ങില്‍ എത്ര പിന്നിലേക്ക് പോകാമോ അത്ര പിന്നിലേക്കിറങ്ങിയാണ് ക്രീസിലിറങ്ങുന്നത്. ആദ്യകളിയില്‍ മുംബൈക്കെതിരേ എട്ടാമനായി, പിന്നീട് ആര്‍സിബിക്കെതിരെ ഒന്‍പതാം നമ്പറില്‍. എന്നിങ്ങനെയാണ് താരം ക്രീസിലെത്തുന്നത്. ധോണി ടീമിനായി ഒമ്പതാമത്തെയോ പത്താമത്തെയോ ഓവറില്‍ ബാറ്റ് ചെയ്യാനെത്തുമെന്ന് പ്രതീക്ഷിക്കരുതെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ് പ്രതികരിച്ചിരുന്നു.
ഇക്കൊല്ലം അണ്‍ക്യാപ്ഡ് താരമായാണ് ചെന്നൈ ധോണിയെ നിലനിര്‍ത്തിയിരിക്കുന്നത്. ബാറ്റിങ്ങില്‍ പ്രശ്‌നമുണ്ടെങ്കിലും വിക്കറ്റിന് പിന്നില്‍ ഇപ്പോളും ധോനി ക്ലാസിക്കാണ്. ആദ്യ മത്സരത്തില്‍ സൂര്യകുമാറും പിന്നാലെ ഫില്‍ സാള്‍ട്ടും ധോനിയുടെ സ്റ്റംപിങ് വേഗമറിഞ്ഞു. ഇതിനിടെ ധോണിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് എത്തിയിരുന്നു. സമീപകാലത്ത് ധോണി ഒരു മത്സരം പോലും വിജയിപ്പിച്ചിട്ടില്ലെന്ന് സെവാഗ് വ്യക്തമാക്കി.
രോഹിതാകട്ടെ ഇന്ത്യന്‍ ടീമിന് ചാംപ്യന്‍സ് ട്രോഫി കിരീടം നേടിക്കൊടുത്താണ് ഐപിഎല്ലിനെത്തിയത്. ഇന്ത്യന്‍ ടീമില്‍ കരിയറിന്റെ ഉന്നതങ്ങളില്‍ നില്‍ക്കുന്ന താരത്തിന് ഇതെന്ത് പറ്റിയെന്ന സങ്കടത്തിലാണ് ആരാധകര്‍. കഴിഞ്ഞ മത്സരത്തില്‍ ഇംപാക്ട് സബ് ആയാണ് രോഹിത് കളത്തിലിറങ്ങിയത്. വരും മത്സരങ്ങളില്‍ രോഹിതിന്റെ വെടിക്കെട്ട് തുടക്കവും ധോനിയും പവര്‍ഫുള്‍ ഫിനിഷും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!