നിർണ്ണായക പോരാട്ടത്തിൽ ഡൽഹിക്ക് ടോസ്; ചെന്നൈ നിരയിൽ വൻ മാറ്റങ്ങൾ, ആരാധകരെ നിരാശരാക്കി ധോണി പുറത്ത് തന്നെ

Published : May 05, 2026, 07:24 PM ISTUpdated : May 05, 2026, 07:26 PM IST
CSK vs DC IPL 2025

Synopsis

ഒൻപത് കളിയിൽ എട്ട് പോയിന്‍റ് വീതമാണ് ചെന്നൈക്കും ഡല്‍ഹിക്കുമുള്ളത്. നാല് ജയം, അഞ്ച് തോൽവി. റൺനിരക്കിൽ ചെന്നൈ ആറും ഡൽഹി ഏഴും സ്ഥാനത്ത്.

ദില്ലി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നിര‍ണായക ടോസ് ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ കളിച്ച രാമകൃഷ്ണ ഘോഷ് പരിക്കേറ്റ് പുറത്തായതോടെ പകരക്കാരനായി ഗുജപ്നീത് സിംഗ് ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തി. പ്രശാന്ത് വീറിന് പകരം സ്പിന്നര്‍ അക്കീല്‍ ഹൊസൈനും ഇന്ന് ചെന്നൈ ടീമിലുണ്ട്. മുന്‍ നായകന്‍ എം എസ് ധോണി ഇന്നും ചെന്നൈയുടെ പ്ലേയിംഗ് ഇലവനിനില്ലി. ഡല്‍ഹി ടീമിലും ഒരു മാറ്റമുണ്ട്. കെയ്ൽ ജയ്മിസണ് പകരം ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഒൻപത് കളിയിൽ എട്ട് പോയിന്‍റ് വീതമാണ് ചെന്നൈക്കും ഡല്‍ഹിക്കുമുള്ളത്. നാല് ജയം, അഞ്ച് തോൽവി. റൺനിരക്കിൽ ചെന്നൈ ആറും ഡൽഹി ഏഴും സ്ഥാനത്ത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരുടീമിനും ജയം അനിവാര്യമാണ്. കെ എൽ രാഹുൽ പാതും നിസങ്ക ഓപ്പണിംഗ് ജോഡി ഫോമിലേക്ക് എത്തിയതിനൊപ്പം ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് പന്തെറിയാൻ തുടങ്ങിയതും ഡൽഹിക്ക് പ്രതീക്ഷ നല്‍കുന്നു.

 

ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് റണ്ണടിക്കാൻ തുടങ്ങിയതോടെ ചെന്നൈ സൂപ്പർ കിംഗ്സിൽ സഞ്ജു സാംസണിന്‍റെ സമ്മർദം കുറയും. കഴിഞ്ഞ തവണ ഡല്‍ഹിയെ നേരിട്ടപ്പോള്‍ സഞ്ജു 115 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇത്തവണ വീണ്ടും സഞ്ജുവിന്‍റെ ബാറ്റിലേക്ക് തന്നെയാണ് ചെന്നൈ ഉറ്റുനോക്കുന്നത്. ഇരുടീമും നേർക്കുനേർ വരുന്ന മുപ്പത്തിമൂന്നാമത്തെ മത്സരം. ചെന്നൈ ഇരുപതിലും ഡൽഹി പന്ത്രണ്ടിലും ജയിച്ചു.

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ഉർവിൽ പട്ടേൽ, കാർത്തിക് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, ജാമി ഓവർട്ടൺ, അക്കീൽ ഹൊസൈൻ, നൂർ അഹമ്മദ്, അൻഷുൽ കംബോജ്, മുകേഷ് ചൗധരി, ഗുർജപ്നീത് സിംഗ്.

ഡൽഹി ക്യാപിറ്റൽസ് പ്ലേയിംഗ് ഇലവൻ: കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), പതും നിസ്സങ്ക, കരുൺ നായർ, ട്രിസ്റ്റൻ സ്റ്റബ്സ്, നിതീഷ് റാണ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), അശുതോഷ് ശർമ്മ, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, ലുങ്കി എൻഗിഡി, ടി. നടരാജൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: പൊള്ളാര്‍ഡിനും രോഹിതിനും പോലും മറികടക്കാനാകാത്ത മുംബൈ റെക്കോ‍ര്‍ഡ്
ഐപിഎല്‍: ധോണിയെപ്പോലെയാകുമെന്ന് ഗോയങ്ക, തൊട്ടതെല്ലാം പിഴച്ച് പന്തും; വീഴ്ചയ്ക്ക് പിന്നിലെന്ത്?