കൂടുതല്‍ താരങ്ങളെ കൈവിടാനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്, ആ 2 വിദേശ താരങ്ങളും പുറത്തേക്ക്

Published : Nov 13, 2025, 12:40 PM IST
Devon Conway

Synopsis

ശ്രീലങ്കന്‍ പേസറായ പതിരാനയെയും ഓസീസ് പേസറായ നഥാന്‍ എല്ലിിസിനെയും ട്രേഡിലൂടെ സ്വന്തമാക്കാന്‍ നിരവധി ടീമുകള്‍ താല്‍പര്യം അറിയിച്ചെങ്കിലും ഇവരെ കൈവിടാന്‍ ചെന്നൈ തയാറല്ല.

ചെന്നൈ: ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ കൂടുതല്‍ താരങ്ങളെ റിലീസ് ചെയ്യാനൊരുങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് എത്തിക്കുന്നതിന് പുറമെ അടുത്തമാസം നടക്കുന്ന താരലേലത്തില്‍ കൂടുതല്‍ പണം കൈവശം വെക്കാനുമായുമാണ് ചെന്നൈ കൂടുതല്‍ താരങ്ങളെ കൈവിടുന്നത് എന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസിലന്‍ഡ് താരങ്ങളായ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര എന്നിവരെ ചെന്നൈ കൈവിടുമെന്നാണ് സൂചന. ഇതിന് പുറമെ ഇന്ത്യൻ താരങ്ങളായ വിജയ് ശങ്കര്‍, ദീപക് ഹൂഡ എന്നിവരെയും ചെന്നൈ ഒഴിവാക്കും. എന്നാല്‍ ശ്രീലങ്കന്‍ പേസറായ പതിരാനയെയും ഓസീസ് പേസറായ നഥാന്‍ എല്ലിിസിനെയും ട്രേഡിലൂടെ സ്വന്തമാക്കാന്‍ നിരവധി ടീമുകള്‍ താല്‍പര്യം അറിയിച്ചെങ്കിലും ഇവരെ കൈവിടാന്‍ ചെന്നൈ തയാറല്ല.

കൂടുതല്‍ താരങ്ങളെ കൈവിടുന്നതിലൂടെ അടുത്ത മാസത്തെ താരലേലത്തില്‍ 30 കോടി രൂപയെങ്കിലും ചെന്നൈയുടെ പേഴ്സിലുണ്ടാകുമെന്നാണ് കരുതുന്നത്. 1.8 കോടി രൂപക്കാണ് രചിന്‍ രവീന്ദ്രയെ ചെന്നൈ കഴിഞ്ഞ വര്‍ഷത്തെ മെഗാ താരലേലത്തില്‍ ടീമിലെടുത്തത്. മറ്റൊരു ന്യൂസിലന്‍ഡ് താരമായ ഡെവോണ്‍ കോണ്‍വെയ്ക്ക് 6.25 കോടി രൂപയാണ് ചെന്നൈ മുടക്കിയത്. ഇന്ത്യൻ താരങ്ങളായ വിജയ് ശങ്കറിന് 1.20 കോടി രൂപയും ദീപക് ഹൂഡക്ക് 1.70 കോടി രൂപയുമാണ് ചെന്നൈ മുടക്കിയത്. 13 കോടി മുടക്കിയായിരുന്നു ചെന്നൈ കഴിഞ്ഞ സീസണില്‍ ലങ്കന്‍ പേസറായ പതിരാനയെ നിലനിര്‍ത്തിയത്. നഥാന്‍ എല്ലിസിനായി 2 കോടി രൂപയായിരുന്നു ചെന്നൈ മുടക്കിയത്. ഇക്കഴിഞ്ഞ ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത എല്ലിസ് മികച്ച ഫോമിലാണ്.

സഞ്ജു സാംസണെ ടീമിലെത്തിക്കുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി അവശേഷിക്കുന്നത്. സഞ്ജുവിനെ ടീമിലെടുക്കുമ്പോള്‍ പകരം വിട്ടുകൊടുക്കുന്ന രണ്ട് കളിക്കാരില്‍ ഒരാളായ സാം കറനെ നിലവിലെ സാഹചര്യത്തിൽ രാജസ്ഥാന് ടീമിലെടുക്കാനാവില്ല എന്നതാണ് പ്രഖ്യാപനം വൈകാൻ കാരണം. വിദേശ താരങ്ങളുടെ ക്വാട്ട തികഞ്ഞതിനാല്‍ ഏതെങ്കിലും വിദേശ താരത്തെ ഒഴിവാക്കിയാല്‍ മാത്രമെ സാം കറനെ രാജസ്ഥാന് ടീമിലുള്‍പ്പെടുത്താനാവു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ