കുൽദീപും സുന്ദറും പുറത്ത്, ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് അഭിഷേക് നായര്‍

Published : Nov 13, 2025, 10:41 AM IST
India vs South Africa

Synopsis

പേസര്‍മാര്‍ക്ക് മികച്ച ബൗണ്‍സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചില്‍ ഇന്ത്യ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നീ രണ്ട് പേസര്‍മാരുമായി മാത്രം ഇറങ്ങാനുള്ള സാധ്യത കുറവാണ്.

കൊല്‍ക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്പിന്നര്‍മാരായി ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജ കളിക്കുമെന്ന് ഉറപ്പായിരിക്കെ ഇടം കൈയന്‍ സ്പിന്നര്‍മാരായ അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും ഒരുമിച്ച് ടീമിലുണ്ടാവുമോ എന്നതും വലിയ ചോദ്യമാണ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് ആദ്യ രണ്ട് ദിവസം പേസര്‍മാരെ തുണക്കുമെന്നാണ് വിലയിരുത്തല്‍. 

പേസര്‍മാര്‍ക്ക് മികച്ച ബൗണ്‍സ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചില്‍ ഇന്ത്യ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നീ രണ്ട് പേസര്‍മാരുമായി മാത്രം ഇറങ്ങാനുള്ള സാധ്യത കുറവാണ്. പേസ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെ ടീമില്‍ നിന്ന് റിലീസ് ചെയ്തിനാല്‍ മൂന്നാം പേസര്‍ എന്തായാലും ടീമിലുണ്ടാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ നാളെ തുടങ്ങുന്ന ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യൻ സഹപരിശീലകന്‍ കൂടിയായ അഭിഷേക് നായര്‍.

ഓപ്പണിംഗില്‍ യശസ്വി ജയ്സ്വാളിനെയും കെ എല്‍ രാഹുലും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ സായ് സുദര്‍ശനാണ് അഭിഷേക് നായര്‍ അവസരം നല്‍കിയിരിക്കുന്നത്. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ നാലാമനായും റിഷഭ് പന്ത് അഞ്ചാമനായും ക്രീസിലെത്തുമ്പോള്‍ ആറാം നമ്പറില്‍ രവീന്ദ്ര ജഡേജയെ ആണ് അഭിഷേക് നായര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ഏഴാം നമ്പറില്‍ ധ്രൂവ് ജുറെലിനെയാണ് അഭിഷേക് തെരഞ്ഞെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ദക്ഷിണാഫ്രിക്ക എക്കെതിരായ പരമ്പരയിലും സെഞ്ചുറി നേടിയ ജുറെലിനെ പുറത്തിരുത്താനാവില്ലെന്ന് അഭിഷേക് പറഞ്ഞു. 

കൊല്‍ക്കത്തയിലെ പിച്ച് പേസര്‍മാരെ തുണക്കുമെന്നാണ് റിപ്പോര്‍ട്ടുകളെന്നതിനാല്‍ എട്ടാം നമ്പറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയായിരുന്നു അനുയോജ്യനെന്നും അഭിഷേക് പറഞ്ഞു. എന്നാല്‍ നിതീഷിനെ ഇന്നലെ ഇന്ത്യൻ ടീമില്‍ നിന്ന് റിലീസ് ചെയ്തിരുന്നു. ഇതോടെ എട്ടാം നമ്പറില്‍ കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാള്‍ ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേസര്‍മാരായി ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരെയാണ് അഭിഷേക് നായര്‍ പ്ലേയിംഗ് ഇലവനിലെടുത്തിരിക്കുന്നത്. ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ന് ജയിക്കാനാണ് സാധ്യതയെന്നും അഭിഷേക് നായര്‍ പ്രവചിച്ചു. രണ്ടാം ടെസ്റ്റ് നടക്കുന്ന ഗുവാഹത്തിയില്‍ വെളിച്ചക്കുറവ് വലിയ പ്രശ്നമാകാനിടയുണ്ടെന്നും അതിനാല്‍ സമനിലക്കാണ് സാധ്യതയെന്നും അഭിഷേക് നായര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഭിഷേകിനൊപ്പം മറ്റൊരു താരം കൂടി പുറത്ത്, നമീബിയക്കെതിരെ സർപ്രൈസ് പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് കൈഫ്
കിവീസ് താരം ഒന്നാമത്, പാക് താരം രണ്ടാമത്, ആദ്യ 15 ൽ ഒരേയൊരു ഇന്ത്യൻ താരം മാത്രം, ലോകകപ്പ് വിക്കറ്റ് വേട്ടക്കാരിലും ഇന്ത്യക്ക് നിരാശ