'ദോശ, ഇഡ്ഡലി, സാമ്പാര്‍, ചട്ണി' ഗാനം പാടി; ആര്‍സിബിയുടെ ഡി ജെക്കെതിരെ പരാതിയുമായി സിഎസ്‌കെ

Published : Apr 17, 2026, 04:49 PM IST
CSK and RCB at M Chinnaswamy Stadium

Synopsis

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരൂ - ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിനിടെ തമിഴ് സംസ്‌കാരത്തെ അധിക്ഷേപിക്കുന്ന 'ദോശ, ഇഡ്ഡലി, സാമ്പാര്‍, ചട്ണി' ഗാനം പ്ലേ ചെയ്തതിന് ആര്‍സിബിയുടെ ഡിജെക്കെതിരെ സിഎസ്‌കെ ബിസിസിഐക്ക് ഔദ്യോഗികമായി പരാതി നല്‍കി. 

ബെംഗളൂരു: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരൂ മത്സരത്തിനിടെ തമിഴ് സംസ്‌കാരത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ ഗാനങ്ങള്‍ പ്ലേ ചെയ്‌തെന്ന് ആരോപിച്ച് സിഎസ്‌കെ ബിസിസിഐക്ക് ഔദ്യോഗിക പരാതി നല്‍കി. ദക്ഷിണേന്ത്യന്‍ വംശീയതയെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന 'ദോശ, ഇഡ്ഡലി, സാമ്പാര്‍, ചട്ണി' എന്ന് തുടങ്ങുന്ന ഗാനം സ്റ്റേഡിയത്തില്‍ പ്ലേ ചെയ്തത് തമിഴ് വ്യക്തിത്വത്തെ അപമാനിക്കുന്നതാണെന്ന് സിഎസ്‌കെ ആരോപിച്ചു.

വിവാദത്തിന് പിന്നില്‍

ഗായകന്‍ ഗാന അപ്പു രചിച്ച ഈ ഗാനം കഴിഞ്ഞ വര്‍ഷം ആര്‍സിബി താരം ജിതേഷ് ശര്‍മ ആലപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. അന്ന് ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ജിതേഷ് പുറത്തായപ്പോള്‍ സിഎസ്‌കെയിലെ ഡിജെ ഈ ഗാനം പ്ലേ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത്തരത്തില്‍ എതിര്‍ ടീമിലെ താരങ്ങളെ പരിഹസിക്കുന്നത് ഒഴിവാക്കാന്‍ സിഎസ്‌കെ മാനേജ്മെന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായി സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു.

ചിന്നസ്വാമിയിലെ ഡി ജെയെ കുറിച്ച് കാശിനാഥന്‍ പറഞ്ഞതിങ്ങനെ... '''ഹോം ടീമിനെ പിന്തുണയ്ക്കാനാണ് ഡിജെകള്‍ ഉള്ളത്. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കണ്ടത് മറ്റൊന്നാണ്. ഞങ്ങളുടെ താരങ്ങള്‍ക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഡിജെ നടത്തി. ഇത് അംഗീകരിക്കാനാവില്ല, അതുകൊണ്ടാണ് ബിസിസിഐയെ സമീപിച്ചത്.'' കാശി വിശ്വനാഥന്‍ വ്യക്തമാക്കി. താരങ്ങള്‍ പുറത്താകുമ്പോള്‍ സ്റ്റേഡിയം ഡി ജെ നടത്തിയ പരിഹാസരൂപേണയുള്ള കമന്റുകളും സിഎസ്‌കെയെ ചൊടിപ്പിച്ചിട്ടുണ്ട്. ആരാധകരെ ആവേശം കൊള്ളിക്കാനാവണം ഡിജെയുടെ ശ്രമമെന്നും എതിരാളികളെ അപമാനിക്കാനാവരുത് എന്നും സിഎസ്‌കെ വക്താവ് കൂട്ടിച്ചേര്‍ത്തു.

അന്ന് നടന്ന മത്സരത്തില്‍ ചെന്നൈയെ 43 റണ്‍സിനാണ് ആര്‍സിബി പരാജയപ്പെടുത്തിയത്. ആര്‍സിബി സ്‌കോര്‍: 250/3 (20 ഓവര്‍). സിഎസ്‌കെ സ്‌കോര്‍: 207 (19.4 ഓവര്‍). ടിം ഡേവിഡിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് (25 പന്തില്‍ പുറത്താകാതെ 70) ആര്‍സിബിയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ദേവ്ദത്ത് പടിക്കല്‍ (50), ഫില്‍ സാള്‍ട്ട് (46) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സര്‍ഫറാസ് ഖാന്‍ (50), പ്രശാന്ത് വീര്‍ (43) എന്നിവര്‍ പോരാടിയെങ്കിലും ചെന്നൈക്ക് വിജയിക്കാനായില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജസ്പ്രിത് ബുംറയും ഹാര്‍ദിക് പാണ്ഡ്യയും നേര്‍ക്കുനേര്‍; മുംബൈ ഇന്ത്യന്‍സില്‍ ആഭ്യന്തര കലഹം രൂക്ഷം
ഐപിഎല്‍ 2026: ഗില്‍ അവിടെ നില്‍ക്ക്, ഇന്ത്യയെ ശ്രേയസ് നയിക്കട്ടെ! ഇനി അയ്യർ കാലമോ?