സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുമോ?, ഒടുവില്‍ പ്രതികരിച്ച് സിഎസ്‌കെ ഉന്നതൻ

Published : Jul 01, 2025, 04:58 PM IST
Sanju Samson and MS Dhoni

Synopsis

കളിക്കാരുടെ കൈമാറ്റത്തിലൂടെയോ ലേലത്തിലോ സഞ്ജുവിനെ സ്വന്തമാക്കാനാവും ചെന്നൈ സൂപ്പര്‍ കിംഗ്സ് ശ്രമിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണ് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി ചെന്നൈ ടീം ഉന്നതൻ. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചരിത്രത്തിലാദ്യമായി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫിനിഷ് ചെയ്തത്. നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതോടെ സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും എം എസ് ധോണിയാണ് ചെന്നൈയെ നയിച്ചത്. ഈ സാഹചര്യത്തില്‍ അടുത്ത സീസണിൽ സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ശ്രമം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

കളിക്കാരുടെ കൈമാറ്റത്തിലൂടെയോ ലേലത്തിലോ സഞ്ജുവിനെ സ്വന്തമാക്കാനാവും ചെന്നൈ സൂപ്പര്‍ കിംഗ്സ് ശ്രമിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് ചെന്നൈ ടീമിലെ ഉന്നതന്‍ പറഞ്ഞതായി ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. തീര്‍ച്ചയായും ഞങ്ങള്‍ക്ക് സഞ്ജുവില്‍ താല്‍പര്യമുണ്ട്. സഞ്ജു ഇന്ത്യൻ ബാറ്ററും ഓപ്പണറും വിക്കറ്റ് കീപ്പറുമാണ്. അതുകൊണ്ട് തന്നെ സഞ്ജുവിനെ ടീമിലെത്തിക്കാന്‍ അവസരം വന്നാല്‍ അത് ഉപയോഗിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

സഞ്ജുവിനെ കളിക്കാരുടെ കൈമാറ്റത്തിലൂടെയോ ലേലത്തിലോ സ്വന്തമാക്കേണ്ടത് എന്നൊന്നും ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. ചര്‍ച്ചകള്‍ എന്തായാലും അതുവരെ എത്തിയിട്ടില്ല. പക്ഷെ തത്വത്തില്‍ സഞ്ജുവിനെ ടീമിലെത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്-ചെന്നൈ ടീമിന്‍റെ തീരുമാനങ്ങളെടുക്കുന്നതില്‍ കൂടി ഭാഗമായ ഉന്നതന്‍ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ പറഞ്ഞു.

2018 മുതല്‍ രാജസഥാന്‍ റോയല്‍സിന്‍റെ ഭാഗമായ സഞ്ജു 2021ലാണ് ടീമിന്‍റെ നായകനായത്. രാജസ്ഥാനെ ഒരു തവണ ഫൈനലിലേക്ക് നയിക്കാനും സഞ്ജുവിനായി. എന്നാല്‍ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പരിക്കുമൂലം പലമത്സരങ്ങളും നഷ്ടമായ സഞ്ജുവിന് ബാറ്റിംഗിലും ഫോമിലേക്ക് ഉയരാനായില്ല. കഴി‍ഞ്ഞ സീസണില്‍ സഞ്ജുവിന് പകരം റിയാന്‍ പരാഗ് ആണ് പല മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചത്. പോയന്‍റ് പട്ടികയില്‍ ചെന്നൈക്ക് മുന്നില്‍ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്