
സിഡ്‌നി: ഈ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ കളിച്ച താരമാണ് ഡാനിയേല്‍ സാംസ്. പാതിവഴിയില്‍ നിര്‍ത്തിവച്ച ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു സാംസ്. എന്നാല്‍ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സാംസ് ടീമിലില്ല.
താരം എന്തുകൊണ്ട് തഴയപ്പെട്ടുവെന്നുള്ളത് വലിയ ചോദ്യമായിരുന്നു. എന്നാലതിന്റെ കാരണമിപ്പോള്‍ പുറത്തുവന്നരിക്കുകയാണ്. താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ തീരുമാനിച്ചുവെന്നുള്ളതാണ് പുറത്തുവരുന്ന വിവരങ്ങള്‍. അതുകൊണ്ടുതന്നെ ടീമിലുള്‍പ്പെടുത്തരുതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യക്കെതിരെ കളിച്ചാണ് സാംസ് ടി20 ക്രിക്കറ്റില്‍ അരങ്ങേറിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വ്യത്യസ്ത ബയോ ബബിളുകളില്‍ കഴിയേണ്ടിവരുന്നതിന്റെ മാനസിക പ്രയാസമാണ് താരത്തിനെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിന്‍ഡീസിനെതിരെ 23 അംഗ ടീമിനെയാണ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഓസ്‌ട്രേലിയ വെസ്റ്റ്് ഇന്‍ഡീസില്‍ കളിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!