മിച്ചലിന്റെ 'വെടിക്കെട്ട്' ഫിഫ്റ്റി, മൂന്നാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ന്യൂസിലൻഡ്

Published : Oct 27, 2026, 02:13 PM IST
Glenn Phillips-Daryl Mitchell

Synopsis

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ടിം സൈഫര്‍ട്ടിനെ(2) നഷ്ടമായി. അര്‍ഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 199 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഡാരില്‍ മിച്ചലിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സടിച്ചു. പുറത്താകാതെ 52 പന്തില്‍ 89 റണ്‍സെടുത്ത് ടോപ് സ്കോററായ മിച്ചലിന് പുറമെ ഫിന്‍ അലന്‍(25 പന്തില്‍ 40), ബെവോൺ ജേക്കബ്സ്(23 പന്തില്‍ 39*) എന്നിവരും കിവീസിനായി തിളങ്ങി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് 33 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 23 റണ്‍സിന് ഒരുവിക്കറ്റെടുത്തു.

അടിതെറ്റിയ തുടക്കം

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ടിം സൈഫര്‍ട്ടിനെ(2) നഷ്ടമായി. അര്‍ഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്. എന്നാല്‍ രണ്ടാം വിക്കറ്റിൽ ഫിന്‍ അലനും ഡാരില്‍ മിച്ചലും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ പവര്‍ പ്ലേയില്‍ കിവീസ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ 58 റണ്‍സിലെത്തി. പവര്‍ പ്ലേക്ക് പിന്നാലെ അക്സറിന്‍റെയും പ്രിന്‍സ് യാദവിന്‍റയും ഓവറുകളില്‍ തുടര്‍ച്ചയായി സിക്സുകള്‍ പറത്തി ന്യൂസിലന്‍ഡ് ടോപ് ഗിയറിലായി. എന്നാല്‍ 25 പന്തില്‍ 40 റണ്‍സെടുത്ത ഫിന്‍ അലനെ ഒമ്പതാം ഓവറിൽ മടക്കിയ നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ഗ്ലെന്‍ ഫിലിപ്സിനെ കൂട്ടുപിടിച്ച് മിച്ചല്‍ കിവീസിനെ 10 ഓവറില്‍ 100 റണ്‍സിലെത്തിച്ചു. പതിനൊന്നാം ഓവറില്‍ 26 പന്തില്‍ മിച്ചല്‍ അര്‍ധസെഞ്ചുറി തികച്ചു. പിന്നാലെ ഗ്ലെന്‍ ഫിലിപ്സിനെ(14 പന്തില്‍ 17)അക്സര്‍ മടക്കിയത് ഇന്ത്യക്ക് ആശ്വാസമായി.

എന്നാല്‍ അവസാന ഓവറുകളില്‍ ബെവോണ്‍ ജേക്കബ്സിനെ കൂട്ടുപിടിച്ച് തകര്‍ത്തടിച്ച മിച്ചല്‍ കിവീസിനെ 200 റണ്‍സിലെത്തിച്ചു.അവസാന അഞ്ചോവറിൽ കിവീസിനെ പിടിച്ചുകെട്ടിയ ഇന്ത്യൻ ബൗളര്‍മാര്‍ 52 റണ്‍സ് മാത്രമാണ് വഴങ്ങിയത്. നേരത്തെ തുര്‍ച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങിയത്. അതേസമയം, കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ന്യൂസിലൻഡ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. ലോക്കി ഫെര്‍ഗൂസനും മാറ്റ് ഹെന്‍റിയും നഥാന്‍ സ്മിത്തും ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പകരം മാത്യു ഫിഷര്‍, കെയ്ൽ ജൈമിസണ്‍, ആദം മിൽനെ എന്നിവര്‍ കിവീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് 2-0ന് മുന്നിലുള്ള ഇന്ത്യയ്ക്ക് വെല്ലിംഗ്ടണിൽ നടക്കുന്ന മത്സരത്തിൽ ജയിക്കാനായാൽ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് സ്വന്തമാക്കാം.ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 226, 181 എന്നീ വൻ ലക്ഷ്യങ്ങൾ നാല് വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യ മറികടന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹാര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക്? ട്രേഡ് അഭ്യൂഹങ്ങള്‍ ശക്തമാക്കി സിഎസ്‌കെയുടെ സോഷ്യല്‍ മീഡിയ വീഡിയോ
'തിരിച്ചുവരവ് ലക്ഷ്യമിട്ട് കളിച്ചതല്ല, ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍'; തുറന്നുപറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍