റണ്‍വേട്ടയിലും രോഹിത് ശര്‍മയ്ക്ക് പണി കിട്ടി! ഇനി വാര്‍ണര്‍ക്ക് പിറകില്‍, കോലിക്കും ഓസീസ് താരം ഭീഷണി

Published : Oct 25, 2023, 10:38 PM IST
റണ്‍വേട്ടയിലും രോഹിത് ശര്‍മയ്ക്ക് പണി കിട്ടി! ഇനി വാര്‍ണര്‍ക്ക് പിറകില്‍, കോലിക്കും ഓസീസ് താരം ഭീഷണി

Synopsis

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് ഒന്നാമത് തുടരുന്നു. അഞ്ച് മത്സരങ്ങളില്‍ 407 റണ്‍സാണ് ഡി കോക്കിന്റെ സമ്പാദ്യം. 81.40 ശരാശരിയിലാണ് നേട്ടം. 114.97 സ്ട്രൈക്ക് റേറ്റുണ്ട് ഡി കോക്കിന്.

മുംബൈ: ഏകദിന ലോകകപ്പ് റണ്‍വേട്ടയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പിന്തള്ളി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. നെതര്‍ലന്‍ഡ്‌സിനെതിരെ സെഞ്ചുറി നേടിയതോടെയാണ് (93 പന്തില്‍ 104) രോഹിത്തിനെ പിന്തള്ളി വാര്‍ണര്‍ മൂന്നാമതെത്തിയത്. അഞ്ച് മത്സരങ്ങളില്‍ 66.40 ശരാശരിയില്‍ 332 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. 109.93 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം. അഞ്ച് മത്സരങ്ങളില്‍ 311 റണ്‍സാണ് രോഹിത്തിന്. 62.20 ശരാശരിയിലാണ് ഇത്രയും റണ്‍സ്. 133.48 റണ്‍സ് സ്‌ട്രൈക്കറ്റ് റേറ്റ്. നിലവില്‍ നാലാം സ്ഥാനത്താണ് രോഹിത്. 

അതേസമയം, ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് ഒന്നാമത് തുടരുന്നു. അഞ്ച് മത്സരങ്ങളില്‍ 407 റണ്‍സാണ് ഡി കോക്കിന്റെ സമ്പാദ്യം. 81.40 ശരാശരിയിലാണ് നേട്ടം. 114.97 സ്ട്രൈക്ക് റേറ്റുണ്ട് ഡി കോക്കിന്. കോലി രണ്ടാമതുണ്ട്. ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ അഞ്ച് റണ്‍സിന് സെഞ്ചുറി നഷ്ടമായിരുന്നു കോലിക്ക്. അഞ്ച് കളികളില്‍ 118 ശരാശരിയില്‍ 354 റണ്‍സടിച്ചാണ് കോലി രണ്ടാമതെത്തിയത്. 

പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ച് മത്സരങ്ങളില്‍ 302 റണ്‍സാണ് താരം നേടിയത്. ന്യൂസിലന്‍ഡിന്റെ രചിന്‍ രവീന്ദ്ര (290) ആറാം സ്ഥാനക്കരനാണ്. ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസന്‍ (288) ഏഴാമതുണ്ട്. ബംഗ്ലദേശിനെതിരെ 49 പന്തില്‍ 90 റണ്‍സാണ് ക്ലാസന്‍ നേടിയത്. ഇതോടെ കിവീസിന്റെ തന്നെ ഡാരില്‍ മിച്ചല്‍ (268) എട്ടാമതായി. ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മാര്‍ക്രം (265), അബ്ദുള്ള ഷെഫീഖ് (255) എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റുതാരങ്ങള്‍.  ഡെവോണ്‍ കോണ്‍വെ (249) പതിനൊന്നാം സ്ഥാനത്താണ്. ബാറ്റിംഗില്‍ ആദ്യ 15ല്‍ കോലിയും രോഹിത്തുമല്ലാതെ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആരുമില്ല. 

വിക്കറ്റ് വേട്ടയില്‍ ആഡം സാംപ ഒന്നാം സ്ഥാനത്തെത്തി. നെതര്‍ലന്‍ഡ്‌സിനെതിരെ നാല് വിക്കറ്റ് നേട്ടമാണ് തുണയയാത്. അഞ്ച് മത്സരങ്ങളില്‍ 13 വിക്കറ്റാണ് സാംപ നേടിയത്. ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റ്നറാണ് രണ്ടാമത്. അഞ്ച് കളികളില്‍ 12 വിക്കറ്റാണ് സാന്റ്‌നര്‍ക്കുള്ളത്. അഞ്ച് മത്സരങ്ങളില്‍ 11 വിക്കറ്റുള്ള ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര മൂന്നാമതായി. നാല് മത്സരങ്ങളില്‍ 11 വിക്കറ്റുമായി ശ്രീലങ്കയുടെ ദില്‍ഷന്‍ മധുഷങ്കയും ബുമ്രയ്ക്കൊപ്പമാണ്. മാറ്റ് ഹെന്റി (10), ഷഹീന്‍ അഫ്രീദി (10) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അഞ്ച് കളികളില്‍ എട്ട് വിക്കറ്റെടുത്ത കുല്‍ദീപ് യാദവും ആദ്യ പതിനിഞ്ചിലുണ്ട്.

കാര്യവട്ടത്തെ ഇന്ത്യയുടെ ജയം റെക്കോര്‍ഡ് തന്നെ! അതിന് താഴയെ വരൂ മൈറ്റി ഓസീസ്; കൂറ്റന്‍ വിജയങ്ങളിങ്ങനെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കോലിയും രോഹിത്തും ഉള്‍പ്പെടുന്ന എലൈറ്റ് പട്ടികയില്‍ സഞ്ജു സാംസണ്‍; ടി20 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആറാം താരം
സഞ്ജു മിന്നുന്നു, അഭിഷേക് പുറത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ചാം ടി20യില്‍ പവര്‍ പ്ലേ മുതലാക്കി ഇന്ത്യ