കോലിക്കൊപ്പം എലൈറ്റ് പട്ടികയില്‍ ഇനി വാര്‍ണറും! സവിശേഷ ദിനത്തില്‍ വെറ്ററന്‍ താരത്തിന്റെ വെടിക്കെട്ട്

Published : Feb 09, 2024, 04:14 PM IST
കോലിക്കൊപ്പം എലൈറ്റ് പട്ടികയില്‍ ഇനി വാര്‍ണറും! സവിശേഷ ദിനത്തില്‍ വെറ്ററന്‍ താരത്തിന്റെ വെടിക്കെട്ട്

Synopsis

ടെസ്റ്റില്‍ 112 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വാര്‍ണര്‍, 161 ഏകദിന മത്സരങ്ങളും പൂര്‍ത്തിയാക്കി. കോലി 113 ടെസ്റ്റുകളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. 292 ഏകദിനങ്ങളും 117 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു.

ഹൊബാര്‍ട്ട്: ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന അപൂര്‍വ താരങ്ങൡ ഒരാളായി ഡേവിഡ് വാര്‍ണര്‍. മൂന്ന് ഫോര്‍മാറ്റിലും ഇത്രയും മത്സരങ്ങള്‍ കളിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് വാര്‍ണര്‍. മുന്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍, ഇന്ത്യന്‍ താരം വിരാട് കോലി എന്നിവരാണ് മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി പൂര്‍ത്തിയാക്കിയ താരങ്ങള്‍. വാര്‍ണറുടെ 100-ാം മത്സരമായിരുന്നു ഇന്ന് വിന്‍ഡീസിനെതിരെ ആദ്യ ടി20. 

ടെസ്റ്റില്‍ 112 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വാര്‍ണര്‍, 161 ഏകദിന മത്സരങ്ങളും പൂര്‍ത്തിയാക്കി. കോലി 113 ടെസ്റ്റുകളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. 292 ഏകദിനങ്ങളും 117 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചു. നാഴികക്കല്ല് പിന്നിട്ട ആദ്യതാരം ടെയ്‌ലറാണ്. ന്യൂസിലന്‍ഡിനായി 112 ടെസ്റ്റുകളുടെ ഭാഗമായ ടെയ്‌ലര്‍ 236 ഏകദിനങ്ങളും 102 ടി20യിലും കിവീസ് ജേഴ്‌സിയണിഞ്ഞു. അതേസമയം, വിന്‍ഡീസിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്.

ഭരതിന് പകരം സഞ്ജു? ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ നിര്‍ദേശവുമായി ആരാധകര്‍

100-ാം മത്സരത്തില്‍ 36 പന്തില്‍ 70 റണ്‍സ് നേടിയ വാര്‍ണര്‍ തന്നെയാണ് ആതിഥേയരെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഹൊബാര്‍ട്ടില്‍ നടന്ന നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഗംഭീര തുടക്കമാണ് വാര്‍ണര്‍ - ജോഷ് ഇന്‍ഗ്ലിസ് (39) സഖ്യം ഓസീസിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറില്‍ ഇന്‍ഗ്ലിസിനെ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കി. മുന്നാമതെത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന് (16) തിളങ്ങാനായില്ല. ഇതിനിടെ വാര്‍ണര്‍ക്കും മടങ്ങേണ്ടി വന്നു. 36 പന്തുകള്‍ നേരിട്ട വാര്‍ണര്‍ ഒരു സിക്‌സും 12 ഫോറും നേടിയിരുന്നു. അല്‍സാരി ജോസഫിന്റെ പന്തില്‍ നിക്കോളാസ് പുരാന് ക്യാച്ച് നല്‍കുകയായിരുന്നു വാര്‍ണര്‍. താരം മടങ്ങുമ്പോള്‍ ഓസ്‌ട്രേലിയ 12.3 ഓവറില്‍ മൂന്നിന് 135 എന്ന നിലയിലായിരുന്നു.

ഇത് ഇന്ത്യയാണ്, ദ്രാവിഡ് പറഞ്ഞതിലും കാര്യമുണ്ട്! ഇഷാന്‍ കിഷനെതിരെ വെട്ടിത്തുറന്ന് മുന്‍ ഇന്ത്യന്‍ താരം

ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ (10), മാര്‍കസ് സ്‌റ്റോയിനിസ് (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ടിം ഡേവിഡ് (17 പന്തില്‍ പുറത്താവാതെ 37), മാത്യു വെയ്ഡ് (14 പന്തില്‍ 23) എന്നിവരുടെ ഇന്നിംഗ്‌സാണ് സ്‌കോര്‍ 200 കടത്തിയത്. സീന്‍ അബോട്ടാണ് (0) പുറത്തായ മറ്റൊരു താരം. ആഡം സാംപ (4) ഡേവിഡിനൊപ്പം പുറത്താവാതെ നിന്നു. വിന്‍ഡീസിന് വേണ്ടി ആന്ദ്രേ റസ്സല്‍ മൂന്നും അല്‍സാരി ജോസഫ് രണ്ടും വിക്കറ്റും വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്