ഭരതിന് ഓസീസിനെതിരെ നാല് ഇന്നിംഗ്‌സിലും ഒരു ഫിഫ്റ്റി പോലും നേടാന്‍ സാധിച്ചിരുന്നില്ല. മൂന്നാം ടെസ്റ്റില്‍ യുവകീപ്പര്‍ ധ്രുവ് ജുറലിന് അവസരം നല്‍കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കിനിരിക്കെ വിക്കറ്റ് കീപ്പറാണ് പ്രധാന തലവേദന. ആദ്യ രണ്ട് ടെസ്റ്റുകളും കളിച്ച കെ എസ് ഭരതിന് നാല് ഇന്നിംഗ്‌സിലും തിളങ്ങാന്‍ ആയിരുന്നില്ല. വിക്കറ്റ് കീപ്പിംഗിലും അത്ര മികച്ചതായിരുന്നില്ല ഭരത്തിന്റെ പ്രകടനം. പ്രധാന വിക്കറ്റ് കീപ്പര്‍മാര്‍ ആരും തന്നെ ടീമിലില്ലതാനും. കാറപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായ റിഷഭ് പന്ത് ഒന്നര വര്‍ഷമായി ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായിരുന്ന പന്തിന് പകരം ഭരത്, ഇഷാന്‍ കിഷന്‍, തുടങ്ങിയവരെയാണ് പരീക്ഷിച്ചത്. ഭരത് ഇതുവരെ പരാജയമാണ്. ഇഷാന്‍ കിഷനാവട്ടെ മാനസിക സമ്മര്‍ദ്ദമെന്ന കാരണം ബോധിപ്പിച്ച് അവധിയില്‍ പ്രവേശിച്ചു.

ഭരതിന് ഓസീസിനെതിരെ നാല് ഇന്നിംഗ്‌സിലും ഒരു ഫിഫ്റ്റി പോലും നേടാന്‍ സാധിച്ചിരുന്നില്ല. മൂന്നാം ടെസ്റ്റില്‍ യുവകീപ്പര്‍ ധ്രുവ് ജുറലിന് അവസരം നല്‍കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും ആയിട്ടില്ല. ഇതിനിടെ ടീം മാനേജ്‌മെന്റിന് മുന്നില്‍ മറ്റൊരു പേര് നിര്‍ദേശിക്കുകയാണ് ആരാധകര്‍. മറ്റാരുമല്ല, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ പേരാണ് ആരാധകര്‍ മുന്നോട്ട് വെക്കുന്നത്. എന്തുകൊണ്ട് സഞ്ജുവിനെ ടെസ്റ്റ് ടീമില്‍ കളിപ്പിക്കുന്നില്ലെന്നുള്ളതാണ് എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) ആരാധകര്‍ ചോദിക്കുന്നത്. ഭരതിനേക്കാളും കിഷനേക്കാളും കഴിവ് സഞ്ജുവിനുണ്ടെന്ന് ആരാധകര്‍ പറഞ്ഞുവെക്കുന്നു. ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഇതിനിടെ, ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പരിശീലനം പുനരാരംഭിച്ചു. ബറോഡയിലെ കിരണ്‍ മോറെ അക്കാഡമിയില്‍ ഹാര്‍ദിക് പണ്ഡ്യ, ക്രുനാല്‍ പണ്ഡ്യ എന്നിവര്‍ക്കൊപ്പമാണ് ഇഷാന്‍ പരിശീലനം നടത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിശ്രമം ആവശ്യപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ക്രിക്കറ്റിലേക്ക് തിരികെ എത്തിയിരുന്നില്ല. മാനസിക സമ്മര്‍ദ്ദമെന്നാണ് കിഷന്‍ ബോധിപ്പിച്ചിരുന്നത്. ഇതിനിടെ ദുബായിലെ പാര്‍ട്ടിയില്‍ ഇഷാന്‍ പങ്കെടുത്തത് വിവാദമായിരുന്നു. 

ഇതിലും വലുതെന്ത് വേണം? വന്നവഴി മറക്കാതെ ധോണി! ബാല്യകാല സുഹൃത്തിനെ തേടി ഇതിഹാസ നായകന്‍റെ സഹായം

ഇംഗ്ലണ്ടിനെതിരെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ കിഷന്‍ പരിശീലനം ആരംഭിച്ചത് ശുഭസൂചനയാണ് നല്‍കുന്നത്. ശേഷിക്കുന്ന മത്സരങ്ങളിലേക്ക് കിഷനെ തിരിച്ചുവിളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.