ഇതിഹാസങ്ങളുടെ പട്ടികയില്‍ ധോണിയുടെ ഇടമെവിടെ; ഉത്തരവുമായി മുന്‍ താരം

By Web TeamFirst Published Mar 26, 2020, 3:48 PM IST
Highlights

സുനില്‍ ഗാവസ്ക്കറും കപില്‍ദേവും സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും അടക്കമുള്ള വമ്പന്‍മാർ അണിനിരക്കുന്ന ടീം ഇന്ത്യയുടെ ഇതിഹാസ നിരയില്‍ ധോണിയുടെ സ്ഥാനം എവിടെയാണ്

സിഡ്‍നി: ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് എം എസ് ധോണി. ഐസിസിയുടെ മൂന്ന് പ്രധാന കിരീടങ്ങള്‍ നേടിയ ഏക ക്യാപ്റ്റന്‍ ലോകത്തെ ഏറ്റവും മികച്ച ഫിനിഷറെന്നും പേരെടുത്തു. സുനില്‍ ഗാവസ്ക്കറും കപില്‍ദേവും സച്ചിന്‍ ടെന്‍ഡുല്‍ക്കറും രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും അടക്കമുള്ള വമ്പന്‍മാർ അണിനിരക്കുന്ന ടീം ഇന്ത്യയുടെ ഇതിഹാസ നിരയില്‍ ധോണിയുടെ സ്ഥാനം എവിടെയാണ്. 

ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഓസീന് മുന്‍ താരം ഡീന്‍ ജോണ്‍സ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ആറ് താരങ്ങളിലൊരാളാണ് ധോണിയെന്ന് ജോണ്‍സ് ട്വിറ്ററിലെ ചോദ്യോത്തരവേളയില്‍ പറഞ്ഞു. എന്നാല്‍ മറ്റ് അഞ്ച് താരങ്ങളുടെ പേര് അദേഹം പറഞ്ഞില്ല.  

Read more: ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്‍മാന്‍ മാത്രമല്ല, ഫീല്‍ഡറും ഇന്ത്യന്‍ താരം: ഡീന്‍ ജോണ്‍സ്

ഇന്ത്യക്കായി എം എസ് ധോണി 350 ഏകദിനങ്ങളും 90 ടെസ്റ്റും 98 ടി20യും കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 10773 ഉം ടെസ്റ്റില്‍ 4876 ഉം ട്വന്‍റി 20യില്‍ 1617 റണ്‍സും നേടി. വിക്കറ്റിന് പിന്നില്‍ 829 പേരെ പുറത്താക്കി. ധോണിയുടെ നായകത്വത്തില്‍ ടീം ഇന്ത്യ 2007ല്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി. 

ടെസ്റ്റില്‍ 2014ല്‍ വിരമിച്ച എം എസ് ധോണി പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഇതുവരെ പാഡഴിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന ഏകദിന ലോകകപ്പിന്‍റെ സെമിയിലാണ് ഒടുവില്‍ കളിച്ചത്. ഐപിഎല്ലിലൂടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ് 19 വ്യാപനത്തെ തുടർന്ന് സീസണ്‍ വൈകുന്നത് അനിശ്ചിതത്വം സൃഷ്ടിക്കുന്നു. 

Read more: ധോണി ഇനി ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യതയില്ലെന്ന് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം

click me!