ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്‍മാന്‍ മാത്രമല്ല, ഫീല്‍ഡറും ഇന്ത്യന്‍ താരം: ഡീന്‍ ജോണ്‍സ്

By Web TeamFirst Published Mar 26, 2020, 3:07 PM IST
Highlights

സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡർ ആരെന്നത് ഉള്‍പ്പടെ ഒരുപിടി ഉത്തരങ്ങളുമായി ഡീന്‍ ജോണ്‍സ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു

സിഡ്‍നി: എല്ലാ ഫോർമാറ്റിലും ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെന്ന് ഓസീസ് മുന്‍താരവും പരിശീലകനുമായ ഡീന്‍ ജോണ്‍സ്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡർ ആരെന്നത് ഉള്‍പ്പടെ ഒരുപിടി ഉത്തരങ്ങളുമായി ഡീന്‍ ജോണ്‍സ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. 

Read more: കൊവിഡ് 19: ഏകാന്തവാസം തെരഞ്ഞെടുത്ത് കോലിയും അനുഷ്കയും

ഏറ്റവും മികച്ച ഫീല്‍ഡർ?

ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെയും ഇംഗ്ലണ്ടിന്‍റെ ബെന്‍ സ്റ്റോക്സിന്‍റെയും പേരാണ് സമകാലിക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡർമാരുടേതായി ജോണ്‍സ് പറയുന്നത്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സ്റ്റോക്സിന്‍റെ വണ്ടർ ക്യാച്ചിന്‍റെ അനുകരണം അടുത്തിടെ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ പുറത്തെടുത്തിരുന്നു ജഡേജ. ക്രൈസ്റ്റ്ചർച്ചില്‍ നീല്‍ വാഗ്‍നറെ പുറത്താക്കാനാണ് ജഡേജ പറക്കും ക്യാച്ചെടുത്തത്. 

Read more: 'സൂപ്പര്‍മാന്‍ ക്യാച്ച്'; ജഡേജ എക്കാലത്തെയും മികച്ച ഫീല്‍ഡറെന്ന് വാഴ്‌ത്തിപ്പാടി ആരാധകര്‍

കെ എല്‍ രാഹുലിന് പ്രശംസ

'ജെറ്റ്' എന്നാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പർ ബാറ്റ്സ്‍മാന്‍ കെ എല്‍ രാഹുലിന് ഡീന്‍ ജോണ്‍സ് നല്‍കുന്ന വിശേഷണം. രാഹുലിന്‍റെ സ്ട്രേക്ക് പ്ലേ ഇഷ്ടപ്പെടുന്നതായും അദേഹം വ്യക്തമാക്കി. അടുത്തിടെ മികച്ച പ്രകടനം പുറത്തെടുക്കുന്ന രാഹുലിനെ പ്രശംസിച്ച് നേരത്തെ ഇതിഹാസ താരം ബ്രയാന്‍ ലാറ രംഗത്തെത്തിയിരുന്നു. തന്‍റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാനാണ് രാഹുല്‍ എന്നായിരുന്നു ലാറയുടെ വിശേഷണം. 

ടെസ്റ്റില്‍ 2006 റണ്‍സും ഏകദിനത്തില്‍ 1239 റണ്‍സും ടി20യില്‍ 1461 റണ്‍സുമാണ് രാഹുലിനുള്ളത്. 

Read more: ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ അവന്‍ വരട്ടെ; ടി20 ലോകകപ്പ് താരങ്ങളെ പ്രവചിച്ചും മഞ്ജരേക്കർ

click me!