ധോണിയാണ് എന്നെ നയിച്ചത്; അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് ദീപക് ചാഹര്‍

By Web TeamFirst Published Nov 13, 2019, 8:18 PM IST
Highlights

കഴിഞ്ഞ ദിവസങ്ങളിലായി ദീപക് ചാഹറാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാവിഷയം. ഞായറാഴ്ച ബംഗ്ലാദേശിനെതിരെ ലോക റെക്കോഡോടെ ഹാട്രിക് എടുത്തതിന് പിന്നാലെ ചൊവ്വാഴ്ച സയ്യിദ് മുഷ്താഖ് അലി ടി20യിലും താരം ഹാട്രിക് പ്രകടനം നടത്തിയിരുന്നു.

തിരുവനന്തപുരം:  കഴിഞ്ഞ ദിവസങ്ങളിലായി ദീപക് ചാഹറാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാവിഷയം. ഞായറാഴ്ച ബംഗ്ലാദേശിനെതിരെ ലോക റെക്കോഡോടെ ഹാട്രിക് എടുത്തതിന് പിന്നാലെ ചൊവ്വാഴ്ച സയ്യിദ് മുഷ്താഖ് അലി ടി20യിലും താരം ഹാട്രിക് പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ പന്തെറിഞ്ഞുള്ള പരിചയം ബംഗ്ലാദേശിനെതിരെ ഏറെ ഗുണം ചെയ്തുവെന്ന് ചാഹര്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തന്റെ കഴിവിന് പിന്നില്‍ ധോണിക്കുള്ള പങ്കിനെ കുറിച്ച് സംസാരിക്കുകയാണ് ചാഹര്‍. ടി20 സ്‌പെഷ്യലിസ്റ്റായ ചാഹര്‍ തുടര്‍ന്നു... ''ഞാന്‍ ഇപ്പോള്‍ പുറത്തെടുക്കുന്ന പ്രകടനത്തില്‍ ധോണിയുടെ കഴിവ് വലുതാണ്. എന്റെ കഴിവ് മുഴുവന്‍ പുറത്തെടുക്കാന്‍ ധോണി ഏറെ സഹായിച്ചു. ക്രിക്കറ്റര്‍ എന്ന നിലയില്‍ നേടിയതിനെല്ലാം ധോണിയോട് കടപ്പെട്ടിരിക്കുന്നു.  

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി കളിച്ചത് ഏറെ ഗുണം ചെയ്തു. പേസ് ബൗളര്‍മാരെ സഹായിക്കുന്ന ഒന്നും ഐപിഎല്‍ നിന്ന് ലഭിക്കാതിരുന്നിട്ട് പോലും മികച്ച പ്രകടനം നടത്താന്‍ എനിക്കായി. അതിന് പിന്നിലെല്ലാം ധോണിക്കും പങ്കുണ്ട്. എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഈ പ്രകടനങ്ങള്‍ ഗുണം ചെയ്തു.'' ചാഹര്‍ പറഞ്ഞുനിര്‍ത്തി. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി 2018ല്‍ 10 വിക്കറ്റും 2019ല്‍ 22 വിക്കറ്റും ദീപക് ചാഹര്‍ സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശിനെതിരെ ഹാട്രിക് നേടിയ ചാഹര്‍ ഇന്ത്യക്ക് വേണ്ടി ടി20യില്‍ ഹാട്രിക് നേടുന്ന ആദ്യ താരമായിരുന്നു.

click me!