
ഹരാരെ: ദീപ് ഹൂഡ ടീം ഇന്ത്യയുടെ ഐശ്വര്യം എന്നൊരു ബോര്‍ഡ് ഏഷ്യാ കപ്പ് കഴിയുമ്പോള്‍ ഇന്ത്യന്‍ ടീമിന്‍റെ ഡ്രസ്സിംഗ് റൂമിന് പുറത്ത് കാണാനാകുമോ ?. സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനവും ജയിച്ച് ഏകദിന പരമ്പര 3-0ന് തൂത്തുവാരിയതോടെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ എല്ലാ കളികളിലും ഹൂഡയെ കളിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കയാണ് ആരാധകര്‍. കാരണം ഹൂഡ കളിച്ച കളിയൊന്നും ഇന്ത്യ തോറ്റിട്ടില്ല എന്നതു തന്നെ.
ഇന്ത്യ ജയിക്കാന്‍ ഹൂഡയില്‍ നിന്ന് അസാമാന്യ പ്രകടനമൊന്നും വേണ്ട. വെറുതെ ടീമിലുണ്ടായാല്‍ മതിയെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയതിനുശേഷം ഹൂഡ ഇന്ത്യയുടെ അന്തിമ ഇലവനില്‍ കളിച്ച 17 മത്സരങ്ങളില്‍ ഒന്നില്‍പോലും ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. ഒമ്പത് ടി20യും എട്ട് ഏകദിനവും കടന്ന ഈ വിജയപരമ്പര തുടരുകയാണ്. ഈ കണക്ക് ശരിയാണെങ്കില്‍ ഏഷ്യാ കപ്പില്‍ എല്ലാ മത്സരങ്ങളിലും ഹൂഡയെ കളിപ്പിച്ചാല്‍ കിരീടം ഇന്ത്യയുടെ കൈപ്പിടിയിലിരിക്കുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.
ബംഗ്ലാദേശ് വീണു, ഇന്ത്യയെ വിറപ്പിച്ചു; 'ഇവൻ ആള് കൊള്ളാല്ലോ' ഹൃദയം കവര്‍ന്ന് സിക്കന്ദര്‍ റാസ
അരങ്ങേറ്റത്തിനുശേഷം തുടര്‍ച്ചയായി 16 മത്സരങ്ങളില്‍ വിജയം പങ്കിടുക എന്ന ലോക റെക്കോര്‍ഡ് കഴിഞ്ഞ മത്സരത്തില്‍ തന്നെ ഹൂഡ സ്വന്തം പേരിലാക്കിയിരുന്നു. അരങ്ങേറിയത് മുതല്‍ 15 മത്സരങ്ങളില്‍ തുടര്‍ച്ചയായി ജയിച്ച റൊമാനിയന്‍ താരം സാത്വിക് നാഡിഗോട്ടിലയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് രണ്ടാം മത്സരത്തിലെ ജയത്തോടെ ഹൂഡ മറികടന്നത്. ഇന്നത്തെ വിജയത്തോടെ വിജയപരമ്പര 17 മത്സരമായി ഉയര്‍ത്തി ഹൂഡ.
ഫെബ്രുവരിയില്‍ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലായിരുന്നു ദീപക് ഹൂഡ ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറിയത്. ശ്രീലങ്കയ്ക്കും അയര്‍ലന്‍ഡിനുമെതിരായ പരമ്പരകളില്‍ മിന്നും പ്രകടനം പുറത്തെടുത്തതോടെ ഹൂഡയെ തേടി വീണ്ടും അവസരങ്ങളെത്തി.
ഒടുവില്‍ സിംബാബ്‌വെ പരമ്പര പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കായി എട്ട് ഏകദിനവും ഒമ്പത് ടി20യും ഉള്‍പ്പടെ ആകെ 17 മത്സരങ്ങള്‍ ഹൂഡ കളിച്ചു. ഹൂഡയിറങ്ങിയ ഒറ്റ മത്സരത്തില്‍ പോലും ഇന്ത്യക്ക് തലകുനിച്ച് മടങ്ങേണ്ടി വന്നിട്ടില്ല. വിജയപരമ്പരയില്‍ 13 ജയങ്ങളുമായി ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും റൊമാനിയയുടെ ശന്തനുവുമാണ് ഹൂഡക്ക് പിന്നിലുള്ള താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!